ഹജ്ജ് സൗകര്യം ഒരുക്കുന്നതില്‍ കേരളം ഒന്നാമത്- പിണറായി

ഹജ്ജ് സൗകര്യം ഒരുക്കുന്നതില്‍ കേരളം ഒന്നാമതാണെന്ന് പിണറായി വിജയന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. 11,000 പേരാണ് കേരളത്തില്‍ നിന്ന് ഇത്തവണ ഹജ്ജ് അനുഷ്ഠിക്കുന്നത്. കേരളത്തില്‍ നിന്ന് 4847 പേര്‍ക്കാണ് ക്വാട്ട അനുവദിച്ചത്. ക്വാട്ടയില്‍ കവിഞ്ഞ് മറ്റുള്ളവര്‍ക്കു കൂടി സൗകര്യമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹജ്ജ് കമ്മിറ്റിയും സമയബന്ധിതമായി ഇടപെട്ടതിന്റെ ഫലമാണ് ഇത്രയും പേര്‍ക്ക് അനുവാദം കിട്ടിയത് എന്നും പിണറായി വിജയന്‍ ഫെയ്സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഇടത് പക്ഷത്തെ വിശ്വാസികളില്‍ നിന്ന് അകറ്റാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് ശത്രുക്കള്‍ എക്കാലത്തും ചെയ്യുന്നത്. ശബരിമലയിലെ തീർത്ഥാടന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിലും ഹജ്ജ് തീർത്ഥാടകർക്ക് സഹായം നൽകുന്ന സംരംഭത്തിലും ഒരേ മനസ്സോടെ ഞങ്ങൾക്ക് മുഴുകാൻ കഴിയുന്നത്, മതത്തിന്റെയോ ജാതിയുടെയോ പരിമിതികൾക്കപ്പുറം മനുഷ്യനെ കാണാൻ കഴിയുന്നത് കൊണ്ടാണ്. അതുകൊണ്ടാണ് നാനാ ജാതി മതങ്ങളില്‍പെട്ടവരും ജാതി മത പരിഗണനകള്‍ ഇല്ലാത്തവരുമായ ബഹുജനങ്ങള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ വിശ്വാസം അര്‍പ്പിക്കുന്നതെന്നും പിണറായി വിജയന്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE