ഗുരുവായൂരില്‍ അപാര്‍ട്മെന്റില്‍ തീപിടുത്തം. രണ്ട് പേര്‍ക്ക് പൊള്ളലേറ്റു

പടിഞ്ഞാറെ നടയിലെ അപ്പാര്‍ട്ട്‌മെന്‍റിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു പേര്‍ക്ക് പൊള്ളലേറ്റു. പടിഞ്ഞാറെ നടയലെ ഗണപത് അപ്പാര്‍ട്ട്‌മെന്‍റിന്‍റെ രണ്ടാംനിലയിയാണ് അപകടം ഉണ്ടായത്. രാവിലെ എട്ടോടെയായിരുന്നു സംഭവം.

മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കെ. സദാശിവന്‍ നായര്‍ (സുധാകരന്‍), ഭാര്യ സി. സത്യഭാമ അമ്മ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. 70 ശതമാനത്തോളം പൊള്ളലേറ്റ സദാശിവന്‍ നായരെയും 30 ശതമാനത്തോളം പൊള്ളലേറ്റ സത്യഭാമ അമ്മയേയും മുതുവട്ടൂര്‍ രാജ ആശുപത്രിയിലെത്തിച്ചു. പിന്നീട് പൊള്ളലിന്‍റെ തീവ്രപരിചരണ വിഭാഗമുള്ള ജൂബിലി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

പാചക വാതക സിലിണ്ടറിനുണ്ടായ ചോര്‍ച്ചയാണ് തീപിടിത്തത്തിന് കാരണം എന്ന് കരുതുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe