അപൂർവ്വ നേട്ടവുമായി അശ്വിൻ; പിന്നിലാക്കിയത് സച്ചിനേയും സെവാഗിനേയും

0

അപൂർവ്വ റെക്കോഡിന് ഉടമായായിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റിലെ സ്പിന്നർ ആർ അശ്വിൻ. ഇന്ത്യക്കായി ഏറ്റവുമധികം മാൻ ഓഫ് ദ സീരിസ് പദവി സ്വന്തമാക്കി എന്ന നേട്ടമാണ് അശ്വിനെ തേടിയെത്തിയിരിക്കുന്നത്.

13 പരമ്പരകളിലായി 36 മത്സരങ്ങളിൽനിന്ന് ആറ് തവണയാണ് അശ്വിൻ മാൻ ഓഫ് ദ സീരിസ് പദവി കരസ്ഥമാക്കിയത്. സച്ചിനെയും വിരേന്ദർ സെവാഗിനെയും പിന്നിലാക്കിയാണ് അശ്വിൻ ഈ അപൂർവ്വ നേട്ടത്തിന് ഉടമയായത്.

39 പരമ്പരകളിലായി 104 മത്സരങ്ങൡനിന്നാണ് സെവാഗ് 5 തവണ മാൻ ഓഫ് ദ സീരീസ് പദവി നേടിയത്. സച്ചിനാകട്ടെ ഇത നേടിയത് 74 പരമ്പരകളിൽനിന്നായി 200 മത്സരം കളിച്ചും.

ഇന്ത്യ-വെസ്റ്റിന്റീസ് ടൂർണ്ണമെന്റിലെ നാല് മത്സരങ്ങളിൽനിന്ന് 17 വിക്കറ്റാണ് അശ്വിൻ നേടിയത്. ഇതിൽ ഒരു മത്സരം മഴമൂലം പൂർണ്ണമായി ഉപേക്ഷിച്ചിരുന്നു. പരമ്പരയിൽ നാലാമത്തെ ഉയർന്ന റൺസ് സ്‌കോററാകാനും അശ്വിനായി. രണ്ട് സെഞ്ച്വറി അടക്കം 235 റൺസാണ് അശ്വിൻ നേടിയത്.

ഇനി മുന്നിൽ മാൻ ഓഫ് ദ സീരീസിൽ ലോക റെക്കോർഡറായ മുത്തയ്യ മുരളീധരനാണ്. 11 മാൻ ഓഫ് ദ സീരീസാണ് അദ്ദേഹം കരസ്ഥമാക്കിയിട്ടുള്ളത്.

Comments

comments