കോഴിക്കോട് സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

കോഴിക്കോട് ചേളാരി ദേശീയ പാതയിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. 45 പേർക്ക് പരിക്കേറ്റു. അപകടം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ രക്ഷാ പ്രവർത്തനത്തിനിറങ്ങിയതോടെ വൻ ദുരന്തം ഒഴിവായി.

പരിക്കേറ്റവരെ ചേളാരിയിലെ സ്വകാര്യ ആശുപത്രികളിലും ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം.

അപകടത്തെ തുടർന്ന് പോലീസും ഫയർ ഫോഴ്‌സും രംഗത്തെത്തി, രക്ഷാപ്രവർത്ത നം ഊർജ്ജിതമാക്കി. ബസ്സുകൾ ക്രെയിൻ ഉപയോഗിച്ചാണ് നീക്കം ചെയ്തത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE