ഗംഗാ നദി കരകവിഞ്ഞു; സംസ്‌കാര ചടങ്ങുകൾ മേൽക്കൂരകളിൽ

വാരണസിയിൽ ഇപ്പോഴും തുടരുന്ന മഴയിൽ ഗംഗാനദിയിലെ ജലനിരപ്പ് ഉയർന്നു. ഇതോടെ ഗംഗാനദീ തീരത്ത് നടത്തിവരുന്ന മരണാനന്തര കർമ്മങ്ങൾ തൊട്ടടുത്ത പ്രദേശങ്ങളിലെ മേൽക്കൂരകളിലേക്ക് മാറ്റി.

ഗംഗാനദീ തീരത്തും സംസ്‌കാരക്രിയകൾ നടത്താറുള്ള മണ്ഡപങ്ങളിലും വെള്ളം കയറിയതിനാലാണ് പരിസരത്തെ കെട്ടിടങ്ങളുടെ മുകളിൽ സംസ്‌കാര ചടങ്ങുകൾ നടത്തേണ്ടി വരുന്നതെന്ന് ഉത്തർപ്രദേശ് സർക്കാർ വക്താവ് ശൈലേന്ദ്ര പാണ്ഡെ പറഞ്ഞു.

image (10)ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഗംഗാ നദിയ്ക്ക് സമീപത്തെ കെട്ടിടങ്ങളിൽ തോണിയിലും ബോട്ടിലുമെത്തിയാണ് സംസ്‌കാരചടങ്ങുകൾ നിർവ്വഹിക്കുന്നത്. കടുത്ത വെള്ളപ്പൊക്കത്തേയും ശക്തിയായ കാറ്റിനേയും വകവെയ്ക്കാതെ നിരവധി പേരാണ് സംസ്‌കാരചടങ്ങുകൾക്കായി വാരണസിയിലേക്ക് എത്തിക്കൊണ്ടിരി ക്കുന്നത്. വൻ സുരക്ഷാ ഭീഷണിയാണ് ഇത് ഉയർത്തുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE