ദാവൂദിന്റെ മേൽവിലാസം ശരിയല്ല

Davood

പിടികിട്ടാപ്പുള്ളി ദാവൂദ് ഇബ്രാഹിമിന്റേതെന്ന് ആരോപിച്ച് ഇന്ത്യ നൽകിയ ഒമ്പത് പാക് മേൽവിലാസങ്ങളിൽ മൂന്നെണ്ണം തെറ്റാണെന്ന് ഐക്യരാഷ്ട്രസഭ. ഈ മേൽവിലാസങ്ങളിലൊന്ന് പാക്കിസ്ഥാനിലെ ഐക്യരാഷ്ട്രസഭാ പ്രതിനിധി മലീഹ ലോധിയുടേതായിരുന്നെന്നും കണ്ടെത്തി.

ഇന്ത്യയിലെ മിക്ക ഭീകരാക്രമണങ്ങളുടേയും പിറകിൽ ദാവൂദാണെന്ന് ആരോപിക്കുന്ന ഇന്ത്യ, ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്നും ആരോപിച്ചിരുന്നു.

എന്നാൽ പാക്കിസ്ഥാൻ ഇന്ത്യയുടെ വാദം നിഷേധിക്കുകയും രാജ്യത്ത് ദാവൂദില്ലെന്ന് ആവർത്തിക്കുകയും ചെയ്യുന്നുണ്ട്. പാകിസ്ഥാനിൽ നിരവധി ഭൂസ്വത്തുക്കളുള്ള ദാവൂദ് നിരന്തരം താമസ സ്ഥലം മാറിക്കൊണ്ടിരിക്കുകയാണ് എന്നാണ് ഇന്ത്യയുടെ വാദം.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE