പരിസ്ഥിതി നാശം വരുത്തിയ ഷിപ്പിങ് കമ്പനിയ്ക്ക് പിഴ നൂറുകോടി

ഖത്തർ കേന്ദ്രമായ ഷിപ്പിങ് കമ്പനിയ്ക്ക് നൂറുകോടി പിഴ. 2011 ൽ മുംബൈ തീരത്തുണ്ടായ എണ്ണചോർച്ചയുമായി ബന്ധപ്പെട്ടാണ് ഷിപ്പിങ് കമ്പനിയ്ക്ക് ദേശീയ ഹരിത ട്രിബ്യൂണൽ നൂറുകോടി രൂപ പിഴയിട്ടത്.

ഖത്തർ കേന്ദ്രമായ ഡെൽറ്റ ഷിപ്പിങ് മറൈൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള എംവി റാക് എന്ന ചരക്കുകപ്പലാണ് 2011 ഓഗസ്റ്റ് 4ന് മുംബായുടെ 20 നോട്ടിക്കൽ മൈൽ അകലെ കടലിൽ താഴ്ന്നത്.

അദാനി ഗ്രൂപ്പിന്റെ താപനിലയത്തിലേക്കുള്ള കൽക്കരിയും ഡീസലുമായി വന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. പരിസ്ഥിതി നാശം വരുത്തിയതിന് അദാനി എന്റർപ്രൈസസിന് അഞ്ചുകോടി രൂപയും പിഴ ചുമത്തി.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE