ആദ്യ ഹജ്ജ് സംഘം ജിദ്ദയിലെത്തി

0

കേരളത്തില്‍ നിന്ന് യാത്ര തിരിച്ച ആദ്യ ഹജ്ജ് സംഘം ജിദ്ദയിലെത്തി. സംഘം 450 പേരാണ് സംഘത്തിലുള്ളത്. ഇതില്‍ 221 പേര്‍പുരുഷന്‍മാരും 229 പേര്‍ സ്ത്രീകളുമാണ്. ഇവര്‍ റോഡ് മാര്‍ഗ്ഗം മെക്കയിലേക്ക് യാത്ര തിരിച്ചു.
ഇന്നലെ വെകിട്ട് 3.20ന് തിരിച്ച സൗദി എയര്‍ലൈന്‍സ് വഴിയാണ് ഇവര്‍ ജിദ്ദയിലെത്തിയത്. ഗ്രീന്‍ കാറ്റഗറിയില്‍ എത്തിയ ഇവര്‍ക്ക് ജറുവല്‍ ബ്രാഞ്ച് മൂന്നിലാണ് താമസ സൗകര്യം.

Comments

comments