തെരുവ് നായ്ക്കളെ കൊല്ലാൻ നിർദ്ദേശം

stray dog attacked child

തെരുവു നായ്ക്കളെ മരുന്നു കുത്തിവെച്ച് കൊല്ലാൻ നിർദ്ദേശം നൽകിയതായി മന്ത്രി കെ ടി ജലീൽ. പ്രിൻസിപ്പൽ സെക്രട്ടറി തദ്ദേശ സ്ഥാപനങ്ങൾക്ക് ഉടൻ നിർദ്ദേശം നൽകും.

മനുഷ്യ ജീവികൾക്ക് ഇനിയും ഭീഷണി നേരിട്ടുകൂടാ. മുൻകാലങ്ങളിൽ അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ടാകാം. ഇനിയും ആവർത്തിക്കാൻ അനുവദിക്കില്ല. പേപിടിച്ച നായ്ക്കളെയും അക്രമകാരികളായ നായ്ക്കളെയും കൊല്ലുകയല്ലാതെ മാർഗ്ഗമില്ല. നിയമം അനുശാസിക്കുന്ന രീതിയിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.

വന്ധ്യംകരണം ഫലപ്രദമല്ലെന്ന കാര്യം വ്യക്തമായിക്കഴിഞ്ഞു. നിയമത്തിന് പരിധിയിൽനിന്നാണ് ഇത് പറയുന്നത്. കുടുക്കിട്ട് വലിച്ചുകൊല്ലാനൊന്നും കഴിയില്ല. ദയാവധം പോലെയേ നടത്താൻ പാടുള്ളൂ എന്ന് നിയമത്തിൽ പറയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തെരുവുനായ്ക്കൾ നിരവധി പേരെ ആക്രമിക്കുകയും മരണം വരെ സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.

NO COMMENTS

LEAVE A REPLY