കയ്യേറിയ സർക്കാർ ഭൂമി ഏറ്റെടുക്കാൻ നടപടി

സർക്കാർ ഭൂമി കൈയേറിയ കമ്പനികളിൽ നിന്ന് 20,362 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. തിരുവനന്തപുരം, ഇടുക്കി ജില്ലകളിലെ തോട്ടം മേഖലയിലെ കയ്യേറ്റമാണ് ഒഴിപ്പിക്കുന്നത്. ഭൂമി ഒഴിയണമെന്ന് കാട്ടി കമ്പനികൾക്ക് നോട്ടീസ് നൽകിക്കഴിഞ്ഞു.

നെടുമങ്ങാട് താലൂക്കിലെ ബ്രൈമൂർ എസ്റ്റേറ്റ്, ഇടുക്കി, പീരുമേട്, പെരിയാർ വില്ലേജുകളിലായി ഭൂമി കൈവശം വെക്കുന്ന റാം ബഹദൂർ ഠാകൂർ കമ്പനി, പെരുവന്താനം വില്ലേജിലെ ട്രാവൻകൂർ റബർ ആൻഡ് ടീ കമ്പനി, സഹോദരസ്ഥാപനമായ ഉപ്പുതറ വില്ലേജിലെ പീരുമേട് ടീ കമ്പനി എന്നിവർക്കാണ് നോട്ടീസ് നൽകിയത്.

കമ്പനികൾ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി (ഏക്കറിൽ)

ബ്രൈമൂർ എസ്റ്റേറ്റ്                                          – 765.06 ഏക്കർ,
റാം ബഹദൂർ ഠാകൂർ കമ്പനി                      – 9265.34 ഏക്കർ,
ട്രാവൻകൂർ റബർ ആൻഡ് ടീ കമ്പനി     – 7373.67ഏക്കർ,
പീരുമേട് ടീ കമ്പനി                                      – 2958.09 ഏക്കർ

തോട്ടം മേഖലയിൽ കമ്പനികൾ അനധികൃതമായി ഭൂമി കൈവശംവെക്കുന്നത് ഏറ്റെടുക്കാൻ നിയോഗിച്ച സ്‌പെഷൽ ഓഫിസർ എം.ജി. രാജമാണിക്യമാണ് നോട്ടീസ് നൽകിയത്. ഭൂമി കൈവശംവെക്കുന്നതിന് ഇവർ കാട്ടിയ ആധാരങ്ങൾ പരിശോധിച്ചതിൽ ഒന്നും നിയമ പ്രാബല്യമുള്ളവയല്ലെന്ന് കണ്ടത്തെിയിരുന്നു. ഇതിൽ ചിലർ ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിന് വ്യാജ രേഖ ചമച്ചതായി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടത്തെിയിട്ടുണ്ട്.

അതിന് ക്രിമിനൽ കേസുകൾ ഫയൽചെയ്തിട്ടുമുണ്ട്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോട്ടയം ജില്ലകളിലായി വിവിധ കമ്പനികൾ 87,000 ഏക്കർ ഭൂമി അനധികൃതമായി കൈവശം വെക്കുന്നതായി ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവയിൽ പ്രാഥമികപരിശോധന കഴിഞ്ഞവക്കാണ് ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്. പ്രാഥമികപരിശോധനക്കായി നോട്ടീസ് നൽകിയവയുടെ പട്ടികയിൽ ഹോപ്പ് പ്ലാന്റേഷൻസ്, കരുണ എസ്റ്റേറ്റ്, കേരള എസ്റ്റേറ്റ് എന്നിവയുണ്ട്. സ്വാതന്ത്ര്യത്തിനു മുമ്പ് ബ്രിട്ടീഷ് കമ്പനികളുടെ കൈവശമായിരുന്നതും സ്വാതന്ത്ര്യ ശേഷം ബ്രിട്ടീഷ് കമ്പനികൾ ഇന്ത്യൻ കമ്പനികൾക്ക് കൈമാറിയെന്ന് അവകാശപ്പെടുന്നതുമായ കമ്പനികളുടെ ഭൂമിയാണ് ഏറ്റെടുക്കുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE