മാധ്യമപ്രവർത്തകന്റെ കൊലപാതകം; മൂന്ന് പേർ അറെസ്റ്റിൽ

0

ഗുജറാത്തിലെ സൗരാഷ്ട്രയിൽ പത്രപ്രവർത്തകനെ ഓഫീസിനുള്ളിൽ കുത്തി കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ. കസ്റ്റയിലെടുത്തവരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. ‘ജയ് ഹിന്ദ്’ പത്രത്തിന്റെ ബ്യൂറോ ചീഫ് കിഷോർ ദവെ തിങ്കളാഴ്ചയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം. വൻസാരി ചൗകിലെ ഓഫീസിൽ വാർത്തകൾ തയ്യാറിക്കിക്കൊണ്ടിരുന്ന കിഷോറിനെ അക്രമി നിരവധി തവണ കുത്തുകയായിരുന്നു. തുടർന്ന് കിഷോർ കൊല്ലപ്പെട്ടു. ഓഫീസിൽ കിഷോർ മാത്രമാണുണ്ടായിരുന്നത്. സെക്യൂരിറ്റിയോ സി.സി.ടി.വി കാമറകളോ ഉണ്ടായിരുന്നില്ല. ഓഫീസിലത്തെിയ അസിസ്റ്റൻറാണ് രക്തത്തിൽ മുങ്ങികിടന്ന കിഷോറിനെ കണ്ടത്തെിയത്.

Comments

comments

youtube subcribe