വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ

ഐക്യരാഷ്ട്ര രക്ഷാധികാര സമിതിയുടെ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം. ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങളെ തുടർന്ന് യുഎൻ ഉപരോധം തുടരുന്നതിനിടയിലാണ് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയിരിക്കുന്നത്.

സിപോ പ്രവിശ്യാ തീരത്തുനിന്നാണ് കെ എൻ -11 എന്ന ആണവ മിസൈൽ വിക്ഷേപണം നടത്തിയത്. ജപ്പാനിലെ കടലിൽ പതിക്കുന്നതിന് മുമ്പ് 500 കിലോമീറ്റർ മിസൈൽ പറന്നുവെന്നാണ് റിപ്പോർട്ട്. ദക്ഷിണ കൊറിയയും അമേരിക്കയും തമ്മിലുള്ള വാർഷിക സൈനിക അഭ്യാസം കഴിഞ്ഞ് രണ്ടാം ദിവസമാണ് ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം.

ജപ്പാന്റെ വ്യോമ പ്രതിരോധ മേഖലയിൽ ചെന്ന് പതിച്ച മിസൈൽ 500 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിവുള്ളതാണെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങൾ നൽകുന്ന സൂചനയെന്ന് ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.

NO COMMENTS

LEAVE A REPLY