ഒ.പി.ജയ്ഷയുടെ പരാതി ഗൗരവമായി അന്വേഷിക്കണം; കേന്ദ്രകായിക മന്ത്രിയോട് പ്രതിപക്ഷനേതാവ്

Ramesh-Chennithala

മാരത്തണ്‍ താരവും മലയാളിയുമായ ഒ.പി.ജയ്ഷ മത്സരത്തിനിടെ കുടിവെള്ളം നല്‍കിയില്ലെന്നും, മതിയായ ചികിത്സ ലഭിച്ചില്ലെന്നുമുള്ള പരാതി ഗൗരവമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കേന്ദ്ര കായിക വകുപ്പ് മന്ത്രി വിജയ് ഗോയലിന് കത്ത് നല്‍കി.

സത്യസന്ധവും നീതിപൂര്‍വ്വവുമായ അന്വേഷണം ഇക്കാര്യത്തില്‍ ഉണ്ടാകണം. മോശം പ്രകടനം മറച്ചുവയ്ക്കാനാണ് ജയ്ഷ ആരോപണം ഉന്നയിച്ചതെന്ന അത്‌ലറ്റിക് ഫെഡറേഷന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കത്തില്‍ പറഞ്ഞു.

മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചതുകൊണ്ടല്ലേ ജയ്ഷയ്ക്ക് ഒളിംപിക്‌സില്‍ യോഗ്യത നേടാനായത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുന്നത് നിയന്ത്രിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE