സാക്ഷി ഇനി ബ്രാൻഡ് അംബാസിഡർ

റിയോ ഒളിമ്പിക്‌സിൽ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ സാക്ഷി മാലിക് ഇനി ബ്രാന്റ് അംബാസിഡർ. കേന്ദ്ര സർക്കാരിന്റെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാമ്പൈന്റെ ബ്രാൻഡ് അംബാസിഡറായി സാക്ഷിയെ നിയമിച്ചു.

ക്യാമ്പൈനിൽ ഹരിയാനയുടെ ബ്രാൻഡ് അംബാസിഡറായാണ് സാക്ഷിയെ നിയമിച്ചിരിക്കുന്നത്. സംസ്ഥാന ആരോഗ്യ, കായിക മന്ത്രി അനിൽ വിജയാണ് അംബാസിഡറായി സാക്ഷിയെ തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്.

ഒളിമ്പിക്‌സിൽ രാജ്യത്തിന് അഭിമാനാർഹമായ നേട്ടം കരസ്ഥമാക്കി തിരിച്ചെത്തിയ സാക്ഷിയ്ക്ക് വൻ വരവേൽപ്പാണ് രാജ്യം നൽകിയത്. പുലർച്ചെ ഡെൽഹി ഇന്ദിരാഗാന്ധി വിമാനത്താവളളത്തിൽ എത്തിയ സാക്ഷിയെ സ്വീകരിക്കാൻ ഹരിയാനയിലെ മന്ത്രിമാരായ കവിത ജെയിൻ, റാവു നർബീർ സിംഗ്, വിപുൽ ഗോയൽ എന്നിവർ എത്തിയിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe