ശാരദാ ചിട്ടിതട്ടിപ്പ് കേസ്; നളിനി ചിദംബരത്തിന് സമൻസ്

ശാരദാ ചിട്ടിതട്ടിപ്പ് കേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിന് സമൻസ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് കേസ് അന്വേഷണത്തി ന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് നളിനി ചിദംബരത്തിന് സമൻസ് അയച്ചിരിക്കുന്നത്. സെപ്തംബർ ആദ്യവാരം കൊൽക്കത്തയിലെ എൻഫോഴ്‌ സ്‌മെൻറ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരാകണമെന്നാണ് സമൻസിൽ ആവശ്യപ്പെ ട്ടിട്ടുള്ളത്.

ശാരദ ചിട്ടിതട്ടിപ്പ് കേസ് അന്വേഷിച്ച സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ നളിനി ചിദംബരത്തിന്റെ പേരുമുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട ഇടപാടുകളെ കുറിച്ച് അറിയാ വുന്ന ആളെന്ന നിലയിലാണ് നളിനി ചിദംബരത്തിന്റെ പേര് സിബിഐ കുറ്റപത്രത്തി ൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കോൺഗ്രസ് നേതാവ് മദൻ സിങ്ങിൻറെ ഭാര്യ മനോരഞ്ജന സിങ്ങിന് ഒരു കോടിയിലേ റെ രൂപ കൈമാറിയെന്ന ശാരദാ ചിറ്റ് ഫണ്ട് ചെയർമാൻ സുദിപ്ത സെന്നിൻ വെളിപ്പെ ടുത്തിയിരുന്നു. ഇതെ തുടർന്നാണ് മനോരഞ്ജന സിങിന്റെ നിയമോപദേഷ്ടാവായിരുന്ന നളിനി കേസിൽ ഉൾപ്പെടുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE