എസ്ബിടി-എസ്ബിഐ ലയനം എതിർത്തു; എസ്ബിടി ചീഫ് ജനറൽ മാനേജർക്ക് സ്ഥലം മാറ്റം

എസ് ബി ടി. എസ് ബി ഐ ലയനത്തെ എതിർത്ത എസ് ബി ടി ചീഫ് ജനറൽ മാനേജർ ആദി കേശവനെ സ്ഥലം മാററി. ഹൈദരാബാദിലേക്കാണ് മാറ്റം. എസ്ബിടിയെ എസ്ബിഐ ഏറ്റെടുക്കുന്നതിനെതിരെ ഡയറക്ടർ ബോർഡ് മീറ്റിംഗിൽ സംസാരിച്ചതിനോടുള്ള പ്രതികാര നടപടി ആയിട്ടാണ് മാറ്റം.

സംഭവത്തിൽ പ്രതിഷേധിച്ച് എസ്ബിടി ജീവനക്കാർ ഇന്ന് രാവിലെ മുതൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരിക്കുകയാണ്. എസ്ബിടിയെ എസ്ബിഐയിൽ ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ട്.

മിക്ക ശാഖകളും അടച്ചുപൂട്ടുകയും സ്ഥിരം ജീവനക്കാരല്ലാത്തവർക്ക് ജോലി നഷ്ടപ്പെടുകും ചെയ്യും. എന്നാൽ ലയനവുമായി മുന്നോട്ട് പോകുക തന്നെയാണ് ബാങ്കുകൾ.

NO COMMENTS

LEAVE A REPLY