തെരുവ് നായ്ക്കളെ കൊല്ലരുതെന്ന് കേന്ദ്രസർക്കാർ

0
stray dogs

തെരുവു നായ്ക്കളെ കൊല്ലരുതെന്ന് സംസ്ഥാന സർക്കാരിനോട് കേന്ദ്രം. ജനങ്ങളെ ആക്രമിക്കുന്ന തെരുവുനായ്ക്കളെ കൊല്ലാനുള്ള കേരള സർക്കാർ നടപടി നിയമ വിരുദ്ധവും സുപ്രിം കോടതി വിധിയുടെ ലംഘനവുമാണെന്ന് കേന്ദ്രം ആരോപിച്ചു.

എന്നാൽ തെരുവു നായ്ക്കളുടെ ആക്രമണമേറ്റവർക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്നും കേരളത്തിന് നോട്ടിസ് അയക്കുമെന്നും കേന്ദ്ര മൃഗ ക്ഷേമ വകുപ്പ് അറിയിച്ചു.

തെരുവ് നായ്ക്കളുടെ കടിയേറ്റ് വൃദ്ധ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായ പരിക്കേൾക്കുകയും നാട് തെരുവ് നായ് ഭീതിയിലാകുകയും ചെയ്ത സാഹചര്യത്തിലാ ണ് സംസ്ഥാന സർക്കാർ നായ്ക്കളെ മരുന്നു കൊടുത്ത് കൊല്ലാൻ ഉത്തരവിറക്കുമെന്ന് അറിയിച്ചത്.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീൽ നായ്ക്കളെ മരുന്ന നൽകി കൊല്ലാമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇതിനായി ഉത്തരവ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Comments

comments

youtube subcribe