എം വിജയകുമാറിനും സ്‌കറിയാ തോമസിനും പുതിയ പദവി

0
68

മുൻമന്ത്രി എം വിജയകുമാറിനെ കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെ ടി ഡി സി) ചെയർമാനായും സ്‌കറിയ തോമസിനെ കേരളസ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് (കെഎസ്‌ഐഇ) ചെയർമാനായും നിയമിക്കാൻ തീരുമാനമായി. സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം.

തെരഞ്ഞെടുപ്പിൽ തോറ്റതിനെ തുടർന്ന് കേരള കോൺഗ്രസ് ലയന വിരുദ്ധ വിഭാഗത്തിന് ഒരു സ്ഥാനം നൽകാമെന്ന് ധാരണയുണ്ടായിരുന്നു. ഇതിനാലാണ് സ്‌കറിയാ തോമസിന് കെഎസ്‌ഐഇ ചെയർമാൻ സ്ഥാനം നൽകിയത്.

മുൻ എംഎൽഎയും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ കോലിയക്കോട് കൃഷ്ണൻ നായരെ സഹകരണ യൂണിയൻ ചെയർമാനായും സെക്രട്ടറിയേറ്റ് തെരഞ്ഞെടുത്തു.

NO COMMENTS

LEAVE A REPLY