നികുതി പണം ഉപയോഗിച്ച് എഎപി പാര്‍ട്ടി പ്രചാരണം നടത്തി- സി.എ.ജി

ആം ആദ്മി പാര്‍ട്ടി പൊതുപണം ദുരുപയോഗം ചെയ്തുവെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ( സി.എ.ജി ) റിപ്പോര്‍ട്ട്. നികുതി പണം ഉപയോഗിച്ച് പാര്‍ട്ടി പ്രചാരണം നടത്തിയെന്നാണ് ആരോപണം. 33.4 കോടി രൂപയോളം ഇങ്ങനെ വകമാറ്റിയന്നും റിപ്പോര്‍ട്ടിലുണ്ട്.
എഎപി അധികാരത്തില്‍ വന്ന ആദ്യവര്‍ഷമാണ് ഇത്തരത്തില്‍ പണം ഉപയോഗിച്ചത്. ഇതില്‍ 85 ശതമാനവും മറ്റ് സംസ്ഥാനങ്ങളിലാണ് ഉപയോഗിച്ചത്. പരസ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവാക്കിയ 526കോടിയില്‍ 100കോടിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

NO COMMENTS

LEAVE A REPLY