കണ്ണൂരിൽ ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു

kannur-bomb-blast

കണ്ണൂരിൽ രണ്ട് ബിജെപി ആർ.എസ്.എസ് പ്രവർത്തകർക്ക് വെട്ടേറ്റു. കണ്ണൂർ മുഴക്കുന്നിലാണ് സംഭവം. മുഴക്കുന്ന് കടുക്കപ്പാലം സ്വദേശി സുകേഷ്, സന്തോഷ് എന്നിവർക്കാണ് വെട്ടേറ്റത്.

പ്രദേശത്ത് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിലെത്തിയ മുപ്പത് പേരടങ്ങുന്ന സംഘം ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം ഇരുവരേയും വെട്ടുകയായിരുന്നു. ഉച്ചയോടെയാണ് സംഭവം.

പരിക്കേറ്റവരിൽ സുകേഷിന്റെ നില ഗുരുതരമായതിനാൽ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൈക്കും വയറിനുമാണ് സുകേഷിന് വെട്ടേറ്റത്.

NO COMMENTS

LEAVE A REPLY