താര ആരാധകർ ഏറ്റുമുട്ടി; ഒരാൾ മരിച്ചു

തെലുങ്കു സൂപ്പർ സ്റ്റാർ പവൻ കല്യാണിന്റെയും ജൂനിയർ എൻടിആറിന്റെയും ആരാധകർ ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ പവൻ കല്യാണിന്റെ ആരാധകനും അദ്ദേഹത്തിന്റെ തന്നെ പാർട്ടി ജന സേനാ പ്രവർത്തകനുമായ വിനോദ് റോയൽ ആണ് മരിച്ചത്.

കർണാടകയിലെ കോലാറിലാണ് സംഭവം. കോലാറിൽ നടന്ന ഒരു അവയവദാന ചടങ്ങിനിടെ വിനോദ് പവൻ കല്ല്യാണിനെ പുകഴ്ത്തി സംസാരിക്കുകയും താരത്തിന് അനുകൂലമായി മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തതാണ് സംഘർഷത്തിന് കാരണമായത്. സംഭവത്തിൽ അക്ഷയ് എന്ന എൻ.ടി.ആർ ആരാധകനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ കൊലപാതകത്തിന് കേസെടുത്തു.

ചിരഞ്ജീവിയുടെ ഇളയ സഹോദരനാണ് പവൻ കല്ല്യാൺ. മുൻ സിനിമാ താരവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എൻടിആറിന്റെ ചെറുമകനാണ് ജൂനിയർ എൻ.ടി.ആർ . തെലുങ്ക് ചലച്ചിത്ര താരങ്ങളോടുള്ള ആരാധന അവർക്ക് വേണ്ടി ഏതറ്റംവരെയും ആരാധകരെ എത്തിക്കുന്നത് പതിവാണ്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE