Advertisement

ഇനി ഭക്ഷ്യസുരക്ഷ

August 25, 2016
Google News 1 minute Read
താലൂക്ക്തല റാങ്കിംഗിന് പകരം സംസ്ഥാനതല റാങ്കിംഗ്

ദേശീയ ഭക്ഷ്യസുരക്ഷാ നിയമം സംസ്ഥാനത്ത് നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുന്‍ഗണനാ വിഭാഗത്തെ കണ്ടെത്തുന്നതിനായി താലൂക്ക്തല റാങ്കിംഗിന് പകരം സംസ്ഥാനതല റാങ്കിംഗ് നടത്താനും തീരുമാനിച്ചു. താലൂക്ക്തല റാങ്കിംഗ് നടത്തി കരട് മുന്‍ഗണന/മുന്‍ഗണന-ഇതര പട്ടിക പ്രസിദ്ധീകരണത്തിന് തയ്യാറായിട്ടുണ്ട്.

എന്നാല്‍ ഇത് സംബന്ധിച്ച് നിരവധി പരാതികളും ആക്ഷേപങ്ങളും ഉയര്‍ന്ന് വന്നതിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. പുതിയ റേഷന്‍ കാര്‍ഡ് 2016 ഡിസംബറിനുള്ളില്‍ വിതരണം ചെയ്യും.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 154,80,040 (ഒരു കോടി അമ്പത്തിനാല് ലക്ഷത്തി എണ്‍പതിനായിരത്തി നാല്പത്) പേരാണ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. സംസ്ഥാനത്ത് ഗ്രാമപ്രദേശങ്ങളില്‍ 52.63 ശതമാനവും നഗരപ്രദേശങ്ങളില്‍ 39.5 ശതമാനവും ജനങ്ങളാണ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടേണ്ടത്.

താലൂക്ക്തല റാങ്കിംഗ് പ്രകാരം സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളില്‍ മുന്നോക്ക പിന്നാക്ക വ്യത്യാസം പരിഗണിക്കാതെ എല്ലാ താലൂക്കിലും ഒരേ ശതമാനം ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതു മൂലം അര്‍ഹതപ്പെട്ട പല കുടുംബങ്ങളും ഒഴിവാക്കപ്പെടുകയും അനര്‍ഹര്‍ ഉള്‍പ്പെടുകയും ചെയ്തിട്ടുണ്ട്.  ഈ സാഹചര്യം ഒഴിവാക്കി സംസ്ഥാനമൊട്ടാകെ അര്‍ഹതയുള്ള എല്ലാവര്‍ക്കും ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുന്നതിന് സംസ്ഥാനതല റാങ്കിംഗ് സഹായിക്കും.

തദ്ദേശഭരണവകുപ്പിന്‍റെ ഉത്തരവ് പ്രകാരം സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍, അധ്യാപകര്‍ തുടങ്ങിയര്‍ ഉള്‍പ്പെടുന്ന കാര്‍ഡുകള്‍ മുന്‍ഗണനാ ക്രമത്തില്‍ നിന്നൊഴിവാകും. ഈ മാനദണ്ഡ പ്രകാരം ക്ലാസ് ഫോര്‍ തസ്തികവരെയുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ പട്ടികയില്‍ നിന്നും പുറത്താകും. ഇവരെക്കൂടി മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here