ഇന്ത്യയെ പരിഹസിച്ച ബ്രിട്ടീഷ് മാധ്യമ പ്രവർത്തകന് സെവാഗിന്റെ മറുപടി

0

റിയോ ഒളിമ്പിക്‌സിലെ ഇന്ത്യൻ പ്രകടനത്തെ പരിഹസിച്ച ബ്രിട്ടീഷ് മാധ്യമപ്രവർത്തകന് സെവാഗിന്റെ ചുട്ടമറുപടി. പ്രമുഖ മാധ്യമ പ്രവർത്തകൻ പിയേഴ്‌സ് മോർഗനാണ് ഇന്ത്യയെ പരിഹസിച്ച് രംഗത്തെത്തിയത്.

1.2 ബില്യൺ ജനങ്ങളുള്ള ഇന്ത്യ നഷ്ടപ്പെട്ട രണ്ട് മെഡലുകളിലാണ് ആഘോഷിക്കുന്നത്. എത്ര അമ്പരപ്പിക്കുന്ന ഒന്നാണിത് എന്ന് പിയേഴ്‌സ് ട്വിറ്ററിൽ കുറിച്ചിരുന്നു.

എന്നാൽ ഈ വാക്കുകൾ സെവാഗിനെ ഏറെ ചൊടിപ്പിച്ചു. ഞങ്ങൾ ഇന്ത്യക്കാർ ചെറിയ സന്തോഷങ്ങൾ പോലും വലുതായി ആഘോഷിക്കുന്നവരാണ് ക്രിക്കറ്റ് കണ്ട് പിടിച്ചത് ഇംഗ്ലണ്ടാണെങ്കിലും ഇത് വരെ ഒരു ലോകക്കപ്പ് ക്രിക്കറ്റ് സ്വന്തമാക്കാൻ ഇംഗ്ലണ്ടിന് സാധിച്ചിട്ടില്ലെന്നും പിന്നെന്തിനാണ് വീണ്ടും വീണ്ടും ലോകകപ്പിൽ പങ്കെടുക്കുന്നതെന്നുമായിരുന്നു വീരുവിന്റെ മറുപടി.

എന്നാൽ ഇരുവരും തമ്മിൽ ട്വിറ്ററിൽ തർക്കമായി. സെവാഗിന്റെ മറുപടിയ്ക്ക് ഉടനെ വന്നു മോർഗന്റെ ട്വീറ്റ്.

ക്രിക്കറ്റ് ഇതിഹാസം കെവിൻ പീറ്റേഴ്‌സൺ കളിച്ചിരുന്നെങ്കിൽ ഉറപ്പായും ഇംഗ്ലണ്ട് ലോകകപ്പ് നേടുമായിരുന്നെന്നും ട്വന്റി ട്വന്റിയിൽ കെവിന്റെ സാന്നിദ്ധ്യത്തിൽ ലോകകപ്പ് നേടിയെന്നും മോർഗൻ കുറിച്ചു.

അതിനും നല്ല കുറിക്കുകൊള്ളുന്ന മറുപടി ഉണ്ടായിരുന്നു വീരുവിന്റെ കയ്യിൽ. 2007 ൽ കെവിൻ ലോകകപ്പിൽ കളിച്ചിരുന്നെന്നും എന്നിട്ടും ഇംഗ്ലണ്ട് ലോകകപ്പ് നേടിയില്ലെന്നും അദ്ദേഹം മറുപടി നൽകിയത്.

Comments

comments