വിനോദിന്റെ കൊലപാതകം പ്രതികൾ കുറ്റക്കാരെന്ന് കോടതി

മലപ്പുറം, വളാഞ്ചേരി വെണ്ടല്ലൂരിലെ ഗ്രാസ് ഉടമ വിനോദ് കുമാറിന്റെ കൊലപാതകത്തിൽ ഭാര്യയും സുഹൃത്തും കുറ്റക്കാരെന്ന് കോടതി. ശിക്ഷ നാളെ വിധിയ്ക്കും.

കഴിഞ്ഞവർഷം ഒക്ടോബർ 8 ന് അർദ്ധരാത്രി വെണ്ടല്ലൂരിലെ വീട്ടിൽ വച്ച് ഭാര്യ ജ്യോതിയും സുഹൃത്തും എറണാകുളം സ്വദേശി യൂസഫും ചേർന്ന് വെട്ടികൊലപ്പെടുത്തുകയായിരുന്നു. വിനോദ് കുമാർ ഭാര്യ ജ്യോതിയെ കുടാതെ മറ്റൊരു സ്ത്രീയെ രഹസ്യമായി വിവാഹം കഴിക്കുകയും അതിൽ ഒരു കുട്ടി ജനിക്കുകയും ചെയ്ത വിവരം ജ്യോതി അറിഞ്ഞതാണ് കൊലപാതകത്തിലെത്തിച്ചത്.

തനിക്കും മകനും അവകാശപ്പെട്ട സ്വത്തുക്കൾ മറ്റൊരാൾക്ക് കൂടി പങ്കിടേണ്ടി വരുമെന്ന ഭയവും തന്നെ വഞ്ചിച്ചതിലുള്ള പ്രതികാരവും തീർക്കുന്നതിനുവേണ്ടി വാടക കൊലയാളി യൂസഫിനെ കൂട്ട് പിടിച്ച് നിഷ്ഠൂരമായി വെട്ടി കൊലപ്പെത്തുകയായിരുന്നു.

കൊലപാതകം നടന്ന് 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടി. വളാഞ്ചേരി സി ഐ കെ.ജി സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയത്.

90 ദിവസത്തിനുള്ളിൽ കേസിന്റെ കുറ്റപത്രം സമർപ്പിച്ച് പ്രതികൾക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ ഇരിക്കെ തന്നെ വിചാരണയും നേരിടേണ്ടിവന്നു. തുടർന്ന് 10 മാസത്തിനുള്ളിൽ തന്നെ ശിക്ഷയും പ്രഖ്യാപിച്ചു. മഞ്ചേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ നടന്നത്. പ്രോസിക്യൂഷന് വേണ്ടി ഗവ. പ്ലീഡർ അനസ് മുഹമ്മദ് ഹാജരായി.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews