എല്ലാ വീട്ടിലുമെത്തും പിണറായിയുടെ ആ കത്ത്

0

സർക്കാരിന്റെ നൂറ് ദിവസത്തെ വികസന നേട്ടങ്ങൾ അറിയിക്കാൻ പിണറായി കത്തെഴുതുന്നു. കേരളത്തിലെ ഒരോ കുടുംബത്തിലും ആ കത്ത് എത്തും. തപാൽ വകുപ്പിന്റെ സഹരകരണകത്തോടെയാണ് ഓരോ വീട്ടിലും കത്ത് എത്തിക്കുന്നത്.

സെപ്തംബർ ഒന്നിനാണ് പിണറായി മന്ത്രിസഭയുടെ നൂറാം ദിവസം. നൂറ് ദിവസത്തെ പ്രവർത്തന നേട്ടങ്ങൾ എങ്ങനെ ജനങ്ങളിലെത്തിക്കാം എന്ന ചർച്ചയിൽനിന്നാണ് പിആർഡി മുഖ്യമന്ത്രി കേരളത്തിലെ കുടുംബങ്ങൾക്ക് കത്തെഴുതുക എന്ന ആശയം മുന്നോട്ട വെച്ചത്.

ആശയം കേട്ടതും പിണറായി വിജയന് സമ്മതം. ഇതോടെ നൂറ് ദിവസത്തെ പ്രവർത്തന നേട്ടങ്ങൾ ഉൾക്കൊള്ളിച്ചുള്ള മുഖ്യമന്ത്രിയുടെ കത്ത് ഒരോ കുടുംബത്തിനും ഏത് നിമിഷവും പ്രതീക്ഷിക്കാം.

Comments

comments

youtube subcribe