Advertisement

ശരിയാണ് , നായ്ക്കളെ സംരക്ഷിക്കണം ! എന്നാൽ പിടിച്ചു ഡൽഹിക്കയച്ചാലോ ?

August 26, 2016
Google News 1 minute Read

ന്യൂ ഡൽഹിയിലെ അശോക നഗർ വീട്ടു നമ്പർ 14 , പിൻകോഡ് 110 001; അവിടെ ഒരു മൃഗ സ്നേഹിയുണ്ട്. മലയാളികളുടെ ജീവന് വേണ്ടിയുള്ള നിലവിളിയല്ല, പിഞ്ചു കുഞ്ഞുങ്ങളെ പോലും കടിച്ചു കീറി ചോരയുമായി കൊലവെറിയോടെയുള്ള നായ്ക്കളുടെ കുരയാണ് അശോക നഗർ നമ്പർ 14 വീട്ടിലെ മൃഗ സ്നേഹിയുടെ ഹൃദയത്തിൽ തട്ടിയത്. ശരിയാണ് , അതാണ് ശരി. നായ്ക്കളെ സംരക്ഷിക്കണം !

തെരുവ് നായ്ക്കളാൽ സമ്പന്നമാകണം നമ്മുടെ ഇടവഴികൾ , വീട്ടു മുറ്റങ്ങൾ , പ്ലാറ്റ് ഫോമുകൾ, ബസ് സ്റ്റാൻഡുകൾ ഒക്കെ ! നായ്ക്കളുടെ കടിയേറ്റ് പിടയുന്ന ഒരായിരം കുട്ടികൾ ഉണ്ടാകണം , വൃദ്ധരുണ്ടാകണം ! അവരെ കൊണ്ട് നിറയുന്ന ആശുപത്രികൾ ഉണ്ടാകണം. ലക്ഷം കോടിയുടെ പേപ്പട്ടിവിഷ മരുന്നുകൾ വിറ്റഴിയണം ! ശരിയാണ് , അതാണ് ശരി. നായ്ക്കളെ സംരക്ഷിക്കണം !

dog 2

പക്ഷെ ഈ സാധ്യതകളെയൊക്കെ തള്ളിക്കളയുന്ന മരമണ്ടന്മാരുടെ കേരളത്തിന് ആ സൗഭാഗ്യം ഉണ്ടാകരുത്. നായ്ക്കളെ കൊല്ലാനും , കുട്ടികളെയും, വൃദ്ധരെയും അടക്കം മനുഷ്യ ജീവനുകൾ സംരക്ഷിക്കാനും തീരുമാനിച്ച സർക്കാർ ഭരിക്കുന്ന കേരളത്തിനിനി തെരുവ് നായ്ക്കൾ എന്ന കോടികളുടെ സൗഭാഗ്യം വേണ്ട. നിങ്ങൾക്ക് വേണ്ടാത്ത തെരുവ് നായ്ക്കളെ ഞങ്ങൾക്ക് വേണം ! മരുന്ന് കമ്പനികളും , ആശുപത്രികളും ഇനി ഞങ്ങളെ മാത്രം തേടി വന്നാൽ മതി. ആ പണം മുഴുവൻ ഇനി ഡൽഹിയ്ക്ക് സ്വന്തം. അതെ , കേരളത്തിലെ ഓരോ തെരുവ് നായ്ക്കളെയും ഞങ്ങൾ ഡൽഹിയിലെ 14, അശോക നഗർ വസതിയിലേക്കയക്കുന്നു. അവിടെ വളരും ഇനിയവറ്റകൾ.

മണ്ടന്മാരായ മലയാളികളോട് ഒരു വെല്ലുവിളി കൂടി. ആർക്കുണ്ട് ധൈര്യം ഒരു കണ്ടൈനർ ഡൽഹിക്കയക്കാൻ ? ആ കണ്ടൈനർ ലോറിയിൽ ഞങ്ങൾ ആയിരക്കണക്കിന് തെരുവ് നായ്ക്കളെ കയറ്റി വിടാം. മുന്നോട്ടു വരിക. വിഷം കുത്തി വയ്ക്കാൻ നിങ്ങൾ ചിലവാക്കാൻ പോകുന്ന പണം ആ കണ്ടൈനർ ലോറികൾക്കായി മാറ്റി വയ്ക്കുക. നിങ്ങൾക്ക് വേണ്ടാത്ത തെരുവിലെ ഈ കോടികളുടെ മുതലിനെ നിങ്ങൾ മറന്നേക്കൂ… !

വിലാസം മറക്കണ്ട – അശോക നഗർ വീട്ടു നമ്പർ 14 , ന്യൂ ഡൽഹി , പിൻകോഡ് 110 001

#കണ്ടെയ്നർ_ടു_ഡൽഹി #container_to_delhi

container_to_delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here