Advertisement

ഇനി അഥവാ പട്ടി കടിച്ചാൽ ?

August 26, 2016
Google News 0 minutes Read
രണ്ടായിരത്തില്‍ ഒരുവനാകാതിരിക്കാന്‍ അല്‍പം ശ്രദ്ധിക്കാം; ഇനി പട്ടി കടിച്ചെങ്കിലോ ?

പട്ടികടിയെപ്പറ്റി സജീവമായി ചര്‍ച്ച നടക്കുന്ന ഈ വേളയില്‍ അല്‍പം മുന്‍കരുതലുകള്‍ എടുക്കുന്നത് നന്നായിരിക്കും.

കേരളത്തിലെ തെരുവോരങ്ങള്‍ നായ്ക്കളെ കൊണ്ട് നിറയുന്ന ഈ അവസരത്തില്‍ ഞെട്ടിക്കുന്ന ചില സത്യങ്ങള്‍ നമ്മള്‍ മനസിലാക്കണം. കേരളത്തില്‍ ദിവസം തോറും രണ്ടായിരത്തോളം പേരെ പട്ടികടിക്കുന്നു എന്നാണ് ഔദ്യോഗിക വിലയിരുത്തല്‍.

ലോകത്തില്‍ ഒരോ വര്‍ഷവും ശരാശരി 59,000 പേര്‍ പേ വിഷബാധ ഏറ്റ് മരിക്കുന്നു എന്നാണ് കണക്ക്. അതായത് പത്ത് മിനിറ്റില്‍ ഒരാള്‍ മരിക്കുന്നു എന്ന് സാരം.

പത്ത് മിനിറ്റിൽ ഒരാൾ പട്ടികടിയേറ്റ്‌ മരിക്കുന്നു

ഈ 59,000ല്‍ 25,000 പേരും മരിക്കുന്നത് ഇന്ത്യയിലാണ്. അതായത് പേവിഷ ബാധയേറ്റ് ലോകത്തില്‍ മരിക്കുന്നവരില്‍ 40 മുതല്‍ 50 ശതമാനം വരെയുള്ളവരും ഇന്ത്യക്കാരാണ്.

എന്നാല്‍ ആശ്വാസത്തിന് വക നല്‍കിക്കൊണ്ട് ഇരുപത്തിയഞ്ചോ അതിന് താഴെയോ ആള്‍ക്കാര്‍ മാത്രമേ കേരളത്തില്‍ പ്രതിവര്‍ഷം പേവിഷ ബാധയേറ്റ് മരിക്കുന്നുള്ളു. ഇതിന് പ്രധാന കാരണം പേ വിഷ ബാധയെ പറ്റി സാധാരണ ജനങ്ങള്‍ക്കുപോലും വ്യക്തമായ ധാരണയുണ്ട് എന്നതാണ്.

മരുന്നുകൾ തികച്ചും സൗജന്യം

ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളുള്ള കേരളത്തില്‍ പേ വിഷ ബാധയ്‌ക്കെതിരെയുള്ള മരുന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ തികച്ചും സൗജന്യമാണ്. ഒരു വര്‍ഷത്തില്‍ 12 കോടി രൂപയുടെ റാബിസ് മരുന്നുകളാണ് സര്‍ക്കാര്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ നിന്നും വാങ്ങുന്നത്.

എല്ലാ ജീവന്‍ രക്ഷാ മരുന്നുകള്‍ക്കും കൂടി 350 കോടി മാത്രം ബജറ്റ് ഉള്ളപ്പോഴാണ് ഈ 12 കോടി അതായത് 3 ശതമാനം പേ വിഷ ബാധയ്‌ക്കെതിരെയുള്ള മരുന്നുകള്‍ക്ക് മാത്രമായി ചെലവാക്കുന്നത്.

പട്ടി കടിച്ചാല്‍ എന്ത് ചെയ്യണം?

നമ്മള്‍ എങ്ങനെയൊക്കെ മുന്‍കരുതലുകള്‍ എടുത്താലും പട്ടി കടിച്ചാല്‍, അത് ശ്രദ്ധിക്കണം. പ്രത്യേകിച്ചും കടിച്ച പട്ടിക്ക് പേ വിഷമുണ്ടോ എന്നറിയാന്‍ യാതൊരു മാര്‍ഗവുമില്ലാത്ത ഈ കാലത്ത്. അതിനാല്‍ എത്ര വിശ്വസ്തനായ പട്ടി കടിച്ചാലും, മുറിവ് തീരെ ചെറുതാണെങ്കില്‍ കൂടി നിസാരമായി കാണരുത്.

ആദ്യമായി കടിച്ച ഭാഗം സോപ്പുപയോഗിച്ച് നന്നായി കഴുകുക. പേ വിഷബാധയുടെ അണുക്കളില്‍ കൊഴുപ്പ് അധികമുണ്ട്. ഇങ്ങനെ സോപ്പുപയോഗിച്ച് കഴുകിയാല്‍ 99 ശതമാനം അണുക്കളും ഇല്ലാതാകുന്നു.

പട്ടികടിയേറ്റാല്‍ 90 ദിവത്തിനുള്ളില്‍ പേ വിഷം ഏല്‍ക്കുമെന്നത് ഇപ്പോള്‍ പഴങ്കഥയാണ്. പട്ടി കടിച്ച് 4 വര്‍ഷത്തിന് ശേഷവും പേവിഷ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ ഏത് പട്ടി കടിച്ചാലും അല്‍പം ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ ഭീകരമാകും അവസ്ഥ.

ഇനി വേണ്ടത് ഒട്ടും വൈകാതെ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുക എന്നുള്ളതാണ്. അവിടെ മാത്രമേ പേ വിഷത്തിനുള്ള മരുന്നുകള്‍ സൗജന്യമായി ലഭിക്കുകയുള്ളൂ.

സാധാരണ ആഴത്തില്‍ മുറിവുണ്ടെങ്കില്‍ അത് പേപ്പട്ടിയുടെ കടിയാകുമെന്നാണ് നിഗമനം. എങ്കിലും ഏത് തരം പട്ടി കടിച്ചാലും പേ വിഷ ബാധയ്ക്കുള്ള ഇന്‍ജക്ഷനാണ് എടുക്കുക.

ലൂയി പാസ്റ്റര്‍ കണ്ടുപിടിച്ച പൊക്കിളിന് ചുറ്റുമുള്ള ഇഞ്ചക്ഷനല്ല ഇപ്പോള്‍ എടുക്കുന്നത്.

അതിനാല്‍ തന്നെ പേടിയും വേണ്ട. ആധുനിക രീതിയില്‍ വികസിപ്പിച്ചെടുത്ത ആന്റി റാബിസ് വാക്‌സിന്‍, ആന്റി റാബിസ് സിറം എന്നീ കുത്തിവയ്പ്പുകളാണ് ഇപ്പോള്‍ എടുക്കുന്നത്.

സാധാരണ ഗതിയില്‍ പട്ടിയുടെ കടിയെന്ന് സംശയിച്ചാല്‍ ആന്റി റാബിസ് വാക്‌സിന്‍ കയ്യില്‍ കുത്തിവയ്ക്കുന്നു. എന്നാല്‍ മുറിവ് ആഴത്തിലായാല്‍ ആന്റി റാബിസ് സിറം പട്ടി കടിച്ച മുറിവില്‍ കുത്തി വയ്ക്കുന്നു. ഒരു മാസത്തിനിടെ 4 ഡോസ് കുത്തിവയ്പ്പുകളാണ് നടത്തുന്നത്.

പട്ടികടിയേറ്റാല്‍ 90 ദിവത്തിനുള്ളില്‍ പേ വിഷം ഏല്‍ക്കുമെന്നത് ഇപ്പോള്‍ പഴങ്കഥയാണ്. പട്ടി കടിച്ച് 4 വര്‍ഷത്തിന് ശേഷവും പേവിഷ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ ഏത് പട്ടി കടിച്ചാലും അല്‍പം ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ ഭീകരമാകും അവസ്ഥ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here