ഹാജി അലി ദർഗയിലെ ഖബറിൽ സ്ത്രീകൾക്കും പ്രവേശിക്കാം

0
haji ali dharga

ഹാജി അലി ദർഗയിലെ ഖബർ സ്ഥാനിൽ സ്ത്രീകൾക്കും പ്രവേശിക്കാമെന്ന് ബോംബേ ഹൈക്കോടതി. സ്ത്രീകൾക്ക് പ്രവേശനാനുമതി നിഷേധിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.

സ്ത്രീകൾക്ക് ദർഗയിൽ പ്രവേശിക്കാൻ ആവശ്യമായ സുരക്ഷ മഹാരാഷ്ട്ര സർക്കാർ
ഒരുക്കണമെന്നും ബോംബെ ഹൈക്കോടതി ഉത്തരവിട്ടു.

ഭാരതീയ മുസ്ലീം മഹിളാ ആന്ദോളൻ സംഘടനയ്ക്ക വേണ്ടി നൂർജഹാൻ നിയാസ്, സാക്കിയ സോമൻ എന്നിവർ സമർപ്പിച്ച പൊതു താൽപ്പര്യ ഹരജിയിലാണ് കോടതി ഉത്തരവ്.

അറനൂറ് വർഷം പഴക്കമുള്ള ദർഗയിൽ അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചത്. ഇതിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു സംഘടനയ.

Comments

comments

youtube subcribe