മൃത ദേഹത്തോട് അനാദരവ്; ഒടിച്ചു മടക്കി പ്ലാസ്റ്റിക് സഞ്ചിയിൽ കെട്ടി

ആംബുലൻസില്ലാതെ ഭാര്യയുടെ മൃതദേഹം കിലോമീറ്ററുകളോളം ചുമന്നുകൊണ്ടുപോയ കാഴ്ച മങ്ങും മുമ്പേ ഇതാ മറ്റൊരു ഞെട്ടിക്കുന്ന വാർത്ത. ഒഡീഷയിൽനിന്നാണ് മൃതദേഹത്തോട് കാണിക്കുന്ന അനാദരവ് വാർത്തയാകുന്നത്.

ആംബുലൻഡസ് ഇല്ലാത്തതിനാൽ വൃദ്ധയായ സ്ത്രീയുടെ മൃതദേഹം ചവിട്ടി ഒടിച്ച് പ്ലാസ്റ്റിക് കവറിൽ കെട്ടി കൊണ്ടു പോകുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

ഒഡീഷയിലെ ബാലസേർ ജില്ലയിലാണ് സോറോ ടൗണി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ശുചീകരണ തൊഴിലാളികളാണ് ആശുപത്രിയിൽ മരിച്ച സലാമണി ബാരിക് എന്ന 76കാരിയുടെ മൃതദേഹം ഒടിച്ചുമടക്കി റെയിൽ വേ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.

മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി നഗരത്തിലെത്തിക്കണമെങ്കിൽ ആമ്പുലവൻസ് വേണം. ഇത് ലഭിക്കാതെ വന്നതോടെയാണ് മൃതദേഹം ഒടിച്ച് മടക്കി പ്ലാസ്റ്റിക് കവറിൽ കെട്ടി റെയിൽ വേ സ്റ്റേഷനിലെത്തിച്ചത്.

പൊതിഞ്ഞുകെട്ടിയ മൃതദേഹം മുളയിൽ കെട്ടി രണ്ടുപേർ ചുമന്ന് നിരത്തിലൂടെ പോകുന്ന ദൃശ്യങ്ങളാണ് ഒരു സ്വകാര്യ ചാനലിലൂടെ പറുത്തുവന്നിരിക്കുന്നത്. പൊതിഞ്ഞ മൃതദേഹം തൊഴിലാളികൾ ചുമന്ന് രണ്ടുകിലോമീറ്റർ അകലെയുള്ള റെയിൽവേ സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു.

മൃതദേഹത്തോട് കാണിക്കുന്ന അനാദരവ് കണ്ടുനിൽക്കാനേ കഴിഞ്ഞുള്ളൂവെന്ന് മരിച്ച സ്ത്രീയുടെ മകൻ രബീന്ദ്ര ബാരിക് പറഞ്ഞു. ഓട്ടോറിക്ഷ വാടകക്കെടുത്ത് മൃതദേഹം കൊണ്ടുപോകാനുള്ള പണമില്ലായിരുന്നു. അധികൃതരോട് നീതിക്ക് വേണ്ടി അപേക്ഷിക്കുകയാണെന്നും രബീന്ദ്ര ബാരിക് പറഞ്ഞു. മൃതദേഹത്തോട് ഇത്തരത്തിൽ അനാദരവ് കാണിച്ച് റെയിൽവേ സ്റ്റേഷനിൽ എത്തിച്ച സംഭവത്തിൽ ഒഡീഷ മനുഷ്യാവകാശ കമ്മീഷൻ റെയിൽവേ പൊലീസിനോട് വിശദീകരണം ആരാഞ്ഞു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE