സലൂക്കി – നായ്ക്കളിലെ ഓട്ടക്കാരൻ

0

പേർഷ്യക്കാരനാണ് കക്ഷി. സൈറ്റ്ഹൗണ്ട് ഇനത്തിൽ പെടുന്ന സലൂക്കിയുടെ പ്രത്യേകത അവയുടെ നീളൻ കാലുകളും, വേഗതയുമാണ്. 23 മുതൽ 28 ഇഞ്ച് വരെ നീളമുള്ള ഇവയ്ക്ക് 40 മുതൽ 60 പൗണ്ട് വരെ ഭാരമുണ്ടാകും.

1996 ലെ ഗിന്നസ് ലോക റെക്കോർഡ് പ്രകാരം എറ്റവും വേഗമേറിയ നായയായി സലൂക്കി എന്ന ഇനത്തെ തെരഞ്ഞടുത്തിരുന്നു. മണിക്കൂറിൽ 68.8 കിമി ആണ് ഇവയുടെ വേഗത.

സലൂക്കികളെ പരിശീലിപ്പിക്കുക അത്ര എളുപ്പമല്ല. നല്ല ക്ഷമ വേണം ഇവയെ മെരുക്കിയെടുക്കാൻ. എന്നിരുന്നാലും കാവലിനും മറ്റും വളരെ നല്ലതാണ് സലൂക്കികൾ.

Comments

comments