അപ്പൂപ്പന്‍ താടിയല്ല, ഇത് മുയലാണ്

0

ഇത് അപ്പൂപ്പന്‍ താടിയല്ല. ഇത് ജീവനുള്ള ഒരു മുയലാണ്. അംഗോറ റാബിറ്റ് എന്ന ഇനത്തില്‍പ്പെട്ട മുയലാണിത്. വീടുകളില്‍ സാധാരണ വളര്‍ത്തുന്ന മുയലിനേക്കാള്‍ 10 ഇഞ്ച് കൂടുതല്‍ രോമങ്ങളാണ് ഇവയുടെ ശരീരത്തില്‍ വളരുന്നത്. ഈ രോമങ്ങള്‍ കാരണം മുയലുകളുടെ ചലനം കാണികളില്‍ ഒഴുകുന്ന ഫീല്‍ ആണ് നല്‍കുക.
പട്ടുപോലെ മൃദുലവും നേര്‍മ്മയേറിയതുമായ രോമങ്ങളാണ് ഇത്തരം മുയലുകളുടെ പ്രധാന ആകര്‍ഷണം. ഗ്രേ,ക്രീം, ബ്രൗണ്‍, കറുപ്പ്, എന്നീ നിറങ്ങളിലാണ് ഇവ സാധാരണയായി കാണപ്പെടുന്നത്.
ഇവയുടെ രോമങ്ങള്‍ സാധാരണയായി കമ്പിളി ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നുണ്ട്. സ്വറ്റര്‍, സ്യൂട്ട്സ്, നിറ്റിംഗ് നൂല്‍ എന്നിവയുടെ നിര്‍മ്മാണത്തിനാണ് ഇത് ഉപയോഗിച്ചുവരുന്നു.

സെപ്തംബര്‍ രണ്ട് മുതല്‍ 15 വരെ കോട്ടയത്ത് നടക്കുന്ന ഫ്ളവേഴ്സ് എക്സ് പോയില്‍  വന്നാല്‍ ഈ താരത്തെ കാണാം

Comments

comments

youtube subcribe