മാണിക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവ്

0

കെ എം മാണിക്കെതിരെ ബാർക്കോഴക്കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. ബാർ കോഴക്കേസ് അട്ടിമറിച്ചത് വിജിലൻസ് മുൻ ഡയറക്ടർ ശങ്കർ റെഡ്ഡിയെന്ന വെളിപ്പെടുത്തലുകളു മായി എസ് പി സുകേശൻ തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിച്ചിരുന്നു.

കേസ് ഡയറിയിൽ മാണിയ്ക്ക് അനുകൂലമായി ചില മാറ്റങ്ങൾ വരുത്താൻ ശങ്കർ റെഡ്ഡി തന്ന നിർബന്ധിച്ചുവെന്നും ബാർ കേസിൽ മാണിക്കെതിരെ കുറ്റപത്രം വേണമെന്ന വിജിലൻസിന്റെ രണ്ടാം വസ്തുതാന്വേഷണ റിപ്പോർട്ട് ശങ്കർ റെഡ്ഡി തള്ളിയെന്നും സുകേശൻ കോടതിയിൽ നൽകിയ ഹരജിയിൽ ആരോപിച്ചിരുന്നു. തുടർന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

Comments

comments

youtube subcribe