ബാർ കോഴക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് എസ് പി സുകേശന്റെ ഹരജി

0
clean chit to k m mani

ബാർ കോഴക്കേസ് അട്ടിമറിച്ചത് വിജിലൻസ് മുൻ ഡയറക്ടർ ശങ്കർ റെഡ്ഡിയെന്ന വെളിപ്പെടുത്തലുകളുമായി എസ് പി സുകേശൻ. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ച് ഹരജിയിലാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

കേസ് ഡയറിയിൽ മാണിയ്ക്ക് അനുകൂലമായി ചില മാറ്റങ്ങൾ വരുത്താൻ ശങ്കർ റെഡ്ഡി തന്ന നിർബന്ധിച്ചുവെന്നും ബാർ കേസിൽ മാണിക്കെതിരെ കുറ്റപത്രം വേണമെന്ന വിജിലൻസിന്റെ രണ്ടാം വസ്തുതാന്വേഷണ റിപ്പോർട്ട് ശങ്കർ റെഡ്ഡി തള്ളിയെന്നും സുകേശൻ കോടതിയിൽ നൽകിയ ഹരജിയിൽ ആരോപിക്കുന്നു.

ബാർ കോഴക്കേസിൽ കോടതിയുടെ മേൽനോട്ടത്തിൽ നടന്ന വസ്തുതാന്വേഷണ റിപ്പോർട്ട് ശങ്കർ റെഡ്ഡിയ്ക്ക എഎസ് പി സുകേശൻ സമർപ്പിച്ചിരുന്നു. റിപ്പോർട്ട് പരിശോധിച്ച ശേഷം അദ്ദേഹം കേസ് ഡയറിയിൽ മാറ്റങ്ങൾ വരുത്താൻ നിർദ്ദേശിച്ചു, സുകേശൻ റഹരജിയിൽ പരാമർശിക്കുന്നു.

ബാർ ഉടമകളുടെ മൊഴിയുടെ ചില ഭാഗങ്ങളും ബിജു രമേശിന്റെ ശബ്ദരേഖയിലെ ചില ഭാഗങ്ങളുമാണ് തിരുത്താൻ ആവശ്യപ്പെട്ടത്. ശങ്കർ റെഡ്ഡിയുടെ നിർബന്ധത്തിന് വഴങ്ങി അത്തരം ചില മാറ്റങ്ങൾ വരുത്തേണ്ടി വന്നതായും സുകേശൻ കോടതിയെ അറിയിച്ചു.

Comments

comments

youtube subcribe