വാട്‌സ്ആപ് അപ്‌ഡേറ്റഡ് ആണോ, നിങ്ങളുടെ ഡേറ്റ സുരക്ഷിതമല്ല

വാട്‌സ്ആപ്പിൽ ആപ്‌ഡേഷൻ ആവശ്യപ്പെട്ട് നോട്ടിഫിക്കേഷൻ ലഭിച്ചുവോ ശ്രദ്ധിക്കുക നിങ്ങളുടെ വാട്‌സ്ആപ്പിലെ മുഴുവൻ ഡേറ്റയും ഫേസ്ബുക്കിൽ ലഭ്യമാകും. വ്യക്തിയുടെ സ്വകാര്യതകളിലേക്ക് കടന്നുകയറുന്ന നീക്കമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

വാട്‌സ്ആപ് അപ്‌ഡേറ്റഡായി കഴിഞ്ഞാൽ സെറ്റിങ്‌സിൽ ഷെയർ മൈ അക്കൗണ്ട് എന്ന ഓപ്ഷൻ ടിക് ചെയ്തതായി കാണാം. ഇത് നമ്മുടെ പേഴ്‌സണൽ ഡേറ്റ ഫേസ്ബുക്കിൽ ഷെയർ ചെയ്യാൻ അനുവാദം നൽകി എന്നതിന്റെ തെളിവാണ്. എന്നാൽ നാം ഇത് അറിഞ്ഞിരിക്കാൻ സാധ്യതയില്ല. വാട്‌സ് ആപ്പിലെ സ്വകാര്യത സംരക്ഷിക്കുമെന്ന് കമ്പനി ഉറപ്പ് നൽകിയിരുന്നെങ്കിലും അത് ലംഘിച്ചിരിക്കുകയാണ് ഈ അപ്‌ഡേഷനിലൂടെ.

ഒരു മാസത്തിനുളളിൽ ഈ സംവിധാനത്തിൽനിന്ന് ഉപഭോക്താവിന് പുറത്തുകടക്കാം. ഇതിനായി ഷെയർ മൈ അക്കൗണ്ട് എന്ന ഓപ്ഷൻ ക്ലിക് ചെയ്ത് ടിക് ഒഴിവാക്കിയാൽ മതി.

എന്നാൽ പരിമിതമായ വിവരങ്ങൾ മാത്രമാണ് ഷെയർ ചെയ്യുന്നതെന്നും ഉപഭോക്താക്കൾക്ക് സൗകര്യപ്രധമായ രീതിയിൽ എങ്ങിനെ വാട്‌സ്ആപ് ഉപയോഗപ്പെടുത്താം എന്ന പരീക്ഷണമാണിതെന്നും ഫേസ്ബുക്ക് അധികൃതർ പറഞ്ഞു.

വ്യാപാര ആവശ്യങ്ങൾക്കും വിമാന ബുക്കിങ്ങിനടക്കമുള്ള ഓൺ ലൈൻ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും അധികൃതർ വ്യക്തമാക്കി. വാട്‌സ്ആപ് സന്ദേശങ്ങൾ എൻക്രിപ്റ്റഡ് ആണെന്നും ഫേസ്ബുക്കിന്റെയും വാട്‌സ്ആപ്പിന്റെയും ജീവനക്കാർക്ക് പോലും വായിക്കാനവില്ലെന്നും അധികൃതർ അറിയിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE