അമ്മയായതിന്റെ പേരിൽ അധിക്ഷേപം നേരിട്ട ആദ്യ നടി താനായിരിക്കുമെന്ന് ശരണ്യ

അമ്മയായതിന്റെ വാർത്തയ്ക്കു കീഴിൽ മോശം കമന്റ്‌സ്. സങ്കടം പങ്ക് വച്ച് ശരണ്യാ മോഹന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. ശരണ്യയുടെ ഭർത്താവിന്റെ പോസ്റ്റും ഒപ്പമുണ്ട്. മനോരമ ഓൺലൈൻ ന്യൂസ് പോർട്ടലിലാണ് സംഭവം നടന്നത്.

ശരണ്യ അമ്മയായതിന്റെ വാർത്തയ്ക്ക് കീഴിലാണ് മോശം കമന്റുകൾ വന്ന് നിറഞ്ഞത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ആൺ കുഞ്ഞിന് ശരണ്യ ജന്മം നൽകിയത്. ഈ വിവരം അറിയിച്ച് ശരണ്യ സ്വന്തം പേജിൽ ഇട്ട പോസ്റ്റിനു താഴെ മോശം കമന്റുകൾ വന്നിട്ടില്ല. വാർത്ത വന്ന സൈറ്റിന്റെ പേജിലാണ് കമന്റുകൾ എത്തിയത്.

ഓൺലൈൻ സമൂഹം ഇത്രമാത്രം ക്രൂരമായിരുന്നുവെന്ന് ഇപ്പോഴാണ് മനസിലായത് എന്നാണ് ഫെയ്‌സ് ബുക്കിൽ കുറിച്ചിരിക്കുന്നത്. ഇത്തരം മാനസിക രോഗികളുടെ രോഗശമനത്തിനായി പ്രാർത്ഥിക്കുന്നു എന്നും പോസ്റ്റിലുണ്ട്.

NO COMMENTS

LEAVE A REPLY