Advertisement

വ്യത്യസ്തം ഈ പ്രേം കഹാനി

August 27, 2016
Google News 1 minute Read

ചെറുപ്പം മുതൽ തന്നെ നാം പലതരം പ്രണയകഥകൾ കേട്ട് വളർന്നവരാണ്. രാജകുമാരിയുടേയും, രാജകുമാരന്റേയും പ്രണയകഥകൾ, പുരാണങ്ങളിലെ പ്രണയങ്ങൾ അങ്ങനെ പട്ടിക നീളുന്നു. ബ്യട്ടി ആന്റ് ബീസ്റ്റിലെ പോലെ രാജകുമാരിക്ക് ഒരു രാക്ഷസ്സനുമായി പ്രണയത്തിലാവാം , എന്തിന് ഒരു തവളയായിട്ട് പോലും പ്രണയത്തിലാവാം, പക്ഷേ മറ്റൊരു രാജകുമാരനുമായി പ്രണയത്തിലാവുക അനുവദനീയമല്ല. എന്ത് കൊണ്ട് ?? സമൂഹത്തിന്റെ ഈ ചിന്തയെയാണ് ‘ദ അദർ ലവ് സ്റ്റോറി’ എന്ന വെബ് സീരീസ് വെല്ലുവിളിക്കുന്നത്.

സ്വവർഗ്ഗാനുരാഗം പ്രമേയമാക്കുന്ന ആദ്യ ഇന്ത്യൻ വെബ് സീരീസ് ആയിരിക്കും ‘ദ അദർ ലവ് സ്റ്റോറി’. തൊണ്ണൂറുകളിലെ ബാംഗ്ലൂർ പശ്ചാത്തലമായി വരുന്ന ഈ സീരീസ് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.

രൂപ റാവൂ സംവിധാനം ചെയ്ത സീരീസ് ഇന്ന് റിലീസ് ചെയ്യും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here