ഹോളിവുഡിൽ ഒരു സ്വവർഗ വിവാഹം കൂടി

ഒരു സ്വവർഗ വിവാഹത്തിന് കൂടി ഹോളിവുഡ് തയ്യാറെടുക്കുകയാണ്. ട്വിലൈറ്റ് സീരീസിലെ താരം ക്രിസ്റ്റീൻ സ്റ്റിവാർട്ടും കാമുകി അലീസ കാർഗിലുമാണ് ആ ജോഡികൾ.

വർഷങ്ങളായി അലീസ ക്രിസ്റ്റീന്റെ സഹായിയായി ടെലിവിഷൻ സിനിമാരംഗങ്ങളിൽ പ്രവർത്തിച്ചിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന വാർത്ത രണ്ട് വർഷത്തോളമായി ഗോസിപ്പ് വാർത്തകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു.

കഴിഞ്ഞ വർഷം ക്രിസ്റ്റീന്റെ മാതാവ് ജൂൺസ് സ്റ്റിവാർട്ട് തന്റെ മകൾ അലീസയുമായി പ്രണയത്തിലാണെന്നും മകളുടെ തീരുമാനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

NO COMMENTS

LEAVE A REPLY