കിന്നാരതുമ്പികൾ ലാലേട്ടൻ മൂന്നുതവണ കണ്ടു ; അദ്ദേഹം മഹാപ്രതിഭയെന്ന് ഷക്കീല

0

മോഹൻലാൽ കിന്നാരതുമ്പികൾ എന്ന സിനിമ മൂന്നുതവണ കണ്ടെന്ന് തന്നോട് പറഞ്ഞതായി ഷക്കീല. ചോട്ടാ മുംബൈ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ലാലേട്ടൻ തന്നോടിത് പറഞ്ഞതെന്ന് ഷക്കീല പറയുന്നു. ഇതേ സംഭാഷണം ചിത്രത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ചോട്ടാ മുംബൈയിൽ ഒരു നടിയായി തന്നെ പ്രത്യക്ഷപ്പെടുകയായിരുന്നു ഷക്കീല. ഫഌവേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന കോമഡി സൂപ്പർ നൈറ്റ് എന്ന പരിപാടിയിലാണ് ഷക്കീല ഈ കാര്യം പറയുന്നത്.

ലാലേട്ടനോടൊപ്പം ഉള്ള കോമ്പിനേഷൻ സീനിനേകുറിച്ചോർത്ത് പേടിച്ചിരിക്കുകയായിരുന്നു താൻ എന്നും അദ്ദേഹം പറഞ്ഞത് ആദ്യം തനിക്ക് വിശ്വസിക്കാനായില്ലെന്നും ഷക്കീല പറഞ്ഞു.

Comments

comments

youtube subcribe