Advertisement

സ്‌കൂൾ കോളേജ് പ്രവേശനത്തിന് പണം വാങ്ങുന്നത് അഴിമതി; മുഖ്യമന്ത്രി

August 28, 2016
Google News 0 minutes Read
pinarayi-vijayan

സ്‌കൂൾ കോളേജ് പ്രവേശനത്തിന് സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പണം വാങ്ങുന്നതും അഴിമതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴയിൽ സരോജിനി ദാമോദരൻ ഫൗണ്ടേഷൻഅവാർഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുമ്പ് പൊതു വിദ്യാലയങ്ങളിൽനിന്ന് പ്രവേശനത്തിന് വിദ്യാർത്ഥികളിൽനിന്ന് പണം വാങ്ങിയിരുന്നില്ല. ഇന്ന് ലക്ഷങ്ങളാണ് വാങ്ങുന്നത്. ഇത് അഴിമതിയാണ്. ഇവിടെ അധ്യാപകർക്ക് പണം ശമ്പളം നൽകുന്നത് സർക്കാരാണ്.

അതുകൊണ്ട് പ്രവേശനത്തിന് കൊള്ള ലാഭം നേടാൻ പാടില്ല. ഇതച് തുടർന്നാൽ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാങ്ങുന്നതും നൽകുന്നതും അഴിമതിയായിക്കണ്ട് നടപടിയെടുക്കും.

എത്രയോ പണമാണ് ആളുകൾ ക്ഷേത്രത്തിൽ സമർപ്പിക്കുന്നത്. അതുപോലെ പഠിച്ച വിദ്യാലയം ക്ഷേത്രമായിക്കണ്ട് സഹായിക്കണം. രക്ഷാകർതൃസമിതികളുടെയടക്കം സഹായത്തോടെ പൊതു വിദ്യാലയങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് സർക്കാറെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here