മലബാർ എക്സ്പ്രസ് പന്ത്രണ്ടു ബോഗികൾ പാളം തെറ്റി

അങ്കമാലിക്കും ഇരിങ്ങാലക്കുടക്കും ഇടയിൽ കറുകുറ്റി എന്ന സ്ഥലത്താണ് സംഭവം. പന്ത്രണ്ടു ബോഗികൾ ആണ് പാളം തെറ്റിയത്. S 3 മുതൽ ട 12 വരെയുളള ബോഗികളും ഒരു എസി കംപാർട്ട്മെന്റും പാളം തെറ്റി. യാത്രക്കാർ സുരക്ഷിതർ. അപകടം പുലർച്ചെ 1.45 ന്.

തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ജനശതാബ്ദി (12076) വേണാട് ( 163 02) എന്നിവ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.

തൃശ്ശൂർ ഭാഗത്തേക്കുപോകുന്ന ലൈൻ പത്തു മണിക്കൂറും തിരുവനന്തപുരത്തേക്കുള്ള ലൈൻ അഞ്ചു മണിക്കൂറും തടസ്സപ്പെടാൻ സാധ്യത.

ഇന്നലെ പുറപ്പെട്ട അമൃത / നിലമ്പൂർ രാജ്യറാണി (16343/16349) എ ഗ്മൂർ – ഗുരുവായൂർ (161 27) എന്നിവയും എറണാകുളത്ത് യാത്ര അവസാനിപ്പിക്കും

കറുകുറ്റിയിലേക്ക് ബസുകൾ കൊണ്ടുവരുന്നു. യാത്രക്കാരെ ചാലക്കുടിയിലെത്തിച്ച് പ്രത്യേക വണ്ടിയിൽ ലക്ഷ്യ സ്ഥാനങ്ങളിലെത്തിക്കും.

കറുകുറ്റിയിൽ മംഗലാപുരം എക്സ്പ്രസ് പാളംതെറ്റിയതിനെത്തുടർന്ന് ഇന്നു തിരുവനന്തപുരത്തു നിന്നു പുറപ്പെടേണ്ട ദീർഘദൂര ട്രെയിനുകൾ വഴിതിരിച്ചുവിട്ടു.

കന്യാകുമാരി–മുംബൈ ജയന്തി ജനത എക്സ്പ്രസ്, കന്യാകുമാരി ബംഗളൂരു ഐലന്റ് എക്സ്പ്രസ്, ആലപ്പുഴ–ധൻബാദ് എക്സ്പ്രസ്, തിരുവനന്തപുരം ഹൈദരാബാദ് ശബരി എക്സ്പ്രസ്, തിരുവനന്തപുരം–ഇൻഡോർ രപ്തിസാഗർ എക്സ്പ്രസ് എന്നീ ട്രെയിനുകൾ തിരുവനന്തപുരത്തുനിന്നും തിരുനെൽവേലി വഴിയാണ് തിരിച്ചുവിട്ടത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE