Advertisement

ജയരാജിന്റെ വീരം പ്രഥമ ബ്രിക്‌സ് ഫെസ്റ്റിവലിൽ ഉദ്ഘാടനചിത്രം

August 28, 2016
Google News 0 minutes Read

സംവിധായകൻ ജയരാജിന്റെ പുതിയ ചിത്രം വീരം പ്രഥമ ബ്രിക്‌സ് ഫെസ്റ്റിവലിൽ ഉദ്ഘാടന ചിത്രം. സപ്തംബർ 2 മുതൽ 6 വരെ ഡൽഹിയിലെ സിരി ഫോർട്ടിൽവെച്ചാണ് ബ്രിക്‌സ് ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്.

വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകം മാക്ബത്തിന്റെ മലയാളീകരണമാണ് ചിത്രം. ബോളിവുഡ് താരം കുനാൽ കപൂറാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ ചന്തുവിനെ അവതരിപ്പിക്കുന്നത്.

നവരസങ്ങളെ ആസ്പദമാക്കിയുള്ള ജയരാജ് ഫിലിം സീരീസിലെ അഞ്ചാമത് ചിത്രമാണ് വീരം. സ്‌നേഹം, ശാന്തം, അത്ഭുതം, കരുണം എന്നിവയായിരുന്നു മറ്റ് ചിത്രങ്ങൾ.

ജയരാജ് വില്യം ഷേക്‌സ്പിയറുടെ കഥകളെ ആസ്പദമാക്കി തയ്യാറാക്കുന്ന മൂന്നാമത് ചിത്രം കൂടിയാണ് വീര്യം. ഒഥല്ലോയെ ആസ്പദമാക്കി കളിയാട്ടം, റോമിയോ ആന്റ് ജീലിയറ്റിൽനിന്ന് കണ്ണകി എന്നിവയാണ് ഷേക്‌സ്പിയർ കഥകളെ ആസ്പദമാക്കി ഒരുക്കിയ മറ്റ് ചിത്രങ്ങൾ.

ഹിന്ദി ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തം ഒക്ടോബറിൽ തിയേറ്ററുകളിലെത്തും. തമിഴിലും തെലുങ്കിലും ഡബ്ബ് ചെയ്ത് ഇറക്കാനും ചർച്ചകൾ നടക്കുന്നുണ്ട്.

ചന്ദ്രകലാ ആർട്ട്‌സിന്റെ ബാനറിൽ ചന്ദ്രമോഹൻ പിള്ളയും പ്രദീപ് രാജനും ചേർന്നാണ് ഈ ബിഗ്ബജറ്റ് ചിത്രം നിർമ്മിച്ചത്. ഔറംഗാബാദിലെ എല്ലോറാ ഗുഹകളിലാലാണ് ചിത്രത്തിന്റെ ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here