അങ്കമാലിയില്‍ ട്രെയിന്‍ പാളം തെറ്റിയ സംഭവം- ഒരു ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

കറുകുറ്റിയില്‍ ട്രെയിന്‍ പാളം തെറ്റിയ സംഭവത്തില്‍ ഒരു ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. പെര്‍മനന്റ് വേ ഇന്‍സ്പെക്ടര്‍ ഉണ്ണികൃഷ്ണനെയാണ് സസ്പെന്റ് ചെയ്തത്. ആലുവയിലെ അറ്റകുറ്റപ്പണിയുടെ മേല്‍നോട്ട ചുമതലയുള്ള ആളാണിയാള്‍. അപകടത്തിന് കാരണമായ ട്രാക്കിലെ വിള്ളല്‍ നേരത്തേ കണ്ടെത്തിയിരുന്നുവെങ്കിലും അത് വെല്‍ഡ് ചെയ്യാതെ ബോള്‍ട്ട് ഇട്ട് നേരെയാക്കിരുന്നു. അന്വേഷണ വിധേയമായാണ് ഇയാളെ സസ്പെന്റ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ പറഞ്ഞു

NO COMMENTS

LEAVE A REPLY