ഒറ്റപ്പാലത്ത് നാല്പത് ചാക്ക് നിറയെ ഗുഡ്‌ക പുകയില ഉല്പന്നങ്ങൾ !

പൊള്ളാച്ചിയിൽ അഞ്ച് രൂപ വിലയുള്ള ഒരു പാക്കറ്റ് ഇവിടെ 50 രൂപയ്ക്കാണ് വിൽക്കുന്നത്

പൊള്ളാച്ചിയിൽ നിന്നും ഒറ്റപ്പാലം മേഖലകളിലെ കടകളിലും വിദ്യാലയങ്ങളിലും വില്പനയ്‌ക്കെത്തിച്ച നാൽപ്പത് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.

എക്സൈസ് ഇന്റലിജൻസ് ഇൻസ്‌പെക്ടർ പി.കെ സതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

ലക്‌ഷ്യം സ്‌കൂൾ കുട്ടികൾ

വാനിലാണ് പുകയില ഉൽപ്പന്നങ്ങൾ എത്തിച്ചിരുന്നത്. വാൻ ഡ്രൈവർ പൊള്ളാച്ചി സ്വദേശി കെ.പി കണ്ണനെ അറസ്റ് ചെയ്തു. ഇതര സംസ്ഥാന തൊഴിലാളി കേന്ദ്രങ്ങൾ, വിദ്യാലയങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് വിൽപ്പന നടത്താറെന്ന് ഇയാൾ മൊഴി നൽകി.

NO COMMENTS

LEAVE A REPLY