ഒാര്‍മ്മകളിലേക്ക് മടങ്ങിയ ഇതിഹാസത്തിന്റെ പിറന്നാള്‍

പോപ് സംഗീതത്തിന്റെ രാജാവ് മൈക്കിൾ ജാക്‌സന് ഇന്ന് 58-ആം ജന്മദിനം.
ഏഴാം വയസ്സിൽ സംഗീതലോകത്ത് ചുവടുവെച്ച അദ്ദേഹം 44 വർഷത്തോളം സംഗീതം കൊണ്ടും തന്റെ സിഗ്നേച്ചർ സ്റ്റെപ്പുകൾ കൊണ്ടും ലോകമൊട്ടാകെയുള്ള യുവഹൃദയങ്ങളെ ത്രസിപ്പിച്ചു. മൈക്കിൾ ജാക്‌സൺ മൂൺവാക്ക് ചെയ്ത് കയറിയത് പോപ് സംഗീത ലോകത്തേക്ക് മാത്രമായിരുന്നില്ല, ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ ഹൃദയത്തിലേക്കുകൂടിയായിരുന്നു.

ബിൽബോർഡിലെ നിറസാനിധ്യമായിരുന്നു മൈക്കിൾ ജാക്‌സൻ പാട്ടുകൾ. മറ്റ് സംഗീതജ്ഞരുടെ പാട്ടുകൾ ദിവസങ്ങൾക്കകം പട്ടികയിൽ മിന്നി മറയുമ്പോൾ, അദ്ദേഹത്തിന്റെ പാട്ടുകൾ ആറാഴ്ച്ചത്തോളം വരെ ഒന്നാം സ്ഥാനത്ത് തുർന്നിട്ടുണ്ട്.

ബിൽബോർഡിന്റെ ഹോട്ട് 100 ഇൽ ഇടം പിടിച്ച ടോപ് 10 മൈക്കിൾ ജാക്‌സ്ൻ ഗാനങ്ങൾ കാണാം.

  1. സേ, സേ, സേ

2. ബില്ലീ ജീൻ

3. ഐ വിൽ ബി ദെയർ

4.  ബീറ്റ് ഇറ്റ്

5. റോക്ക് വിത്ത് യു

6. ഡാൻസിങ്ങ് മെഷീൻ

7. മാൻ ഇൻ ദ മിറർ

8. ഐ വാണ്ട് യൂ ബാക്ക്

9. എബിസി

10. ദാറ്റ് ഗേൾ ഇസ് മൈൻ

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews