കേന്ദ്രത്തിനെതിരെ കേരളത്തിലെ കോൺഗ്രസിന്റെ രാജ്ഭവന്‍ മാര്‍ച്ച്

0

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനടപടികള്‍ക്കെതിരെ കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 7 ന് (ബുധന്‍) രാജ്ഭവന്‍ മാര്‍ച്ച് നടത്തുന്നതാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു.

പഞ്ചായത്തീരാജിനെ തകര്‍ക്കുന്ന നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ പ്രാധാന്യവും പ്രസക്തിയുംകുറച്ച് ഗ്രാമവികസന മന്ത്രാലയത്തിന്റെ കീഴില്‍ ഒരു ചെറിയ വകുപ്പായി മാറ്റാനാണ് നീക്കം. രാജീവ് ഗാന്ധി പഞ്ചായത്ത് ശാക്തീകരണ്‍ അഭിയാന്‍, ബാക്ക്‌വേര്‍ഡ് റീജിയന്‍ ഗ്രാന്റ് ഫണ്ട് തുടങ്ങിയ പദ്ധതികള്‍ നിര്‍ത്താനാണ് നീക്കം.

രാജീവ് ഗാന്ധിയുടെ സ്വപ്നപദ്ധതിയായ പഞ്ചായത്തീരാജിനെ തകര്‍ക്കാനുള്ള കേന്ദ്രനീക്കം പ്രതിഷേധാര്‍ഹമാണ്.

ബി.ജെ.പി. ഭരണത്തിനു കീഴില്‍ രാജ്യവ്യാപകമായി നടക്കുന്ന ദളിത് പീഡനങ്ങള്‍ക്കെതിരെയുള്ള ശക്തമായ പ്രതികരണത്തിന്റെ ഭാഗം കൂടിയാണ് രാജ്ഭവന്‍ മാര്‍ച്ച്.

Comments

comments

youtube subcribe