നിലവിളക്ക് വിവാദം : സിപിഎമ്മിന്റെ സാംസ്കാരിക ഫാസിസത്തിന്റെ തെളിവ്- കുമ്മനം

സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് നിലവിളക്കും പ്രാര്‍ത്ഥനയും ഒഴിവാക്കിയത് സിപിഎംന്റെ സാംസ്കാരിക ഫാസിസമാണെന്ന് കുമ്മനം രാജശേഖരന്‍. നാടിന്റെ സാംസ്കാരിക പൈതൃകത്തെ നിന്ദിക്കുന്ന തരത്തിലാണ് സിപിഎം നേതാക്കള്‍ സംസാരിക്കുന്നതെന്നും കുമ്മനം ആരോപിച്ചു.
സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്കും പ്രാര്‍ത്ഥനയും വേണ്ടെന്ന് കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്ന പൊതുയോഗത്തിലാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞത്.

NO COMMENTS

LEAVE A REPLY