പരസ്യത്തിൽ വെറുതെ കേറി അഭിനയിക്കല്ലേ … പണി പാളും !

പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിക്കുന്ന പരസ്യ മോഡലുകൾക്ക് പിടി വീഴും.

ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട തെറ്റായ അവകാശവാദങ്ങൾക്കെതിരെ പരാതി ഉണ്ടായാൽ പരസ്യത്തിൽ അഭിനയിച്ച് ആ അവകാശവാദം ശരിവയ്ക്കുന്ന പരസ്യ മോഡലിന് ഉത്തരവാദിത്തം ഉണ്ടാകും.

മാത്രമല്ല പിഴയും, ജയിൽ ശിക്ഷയും അടക്കമുള്ള ശിക്ഷകൾ നല്കിയേക്കുമെന്നാണ് സൂചന.

പാർലമെന്റിന്റെ പരിഗണനയിലുള്ള ഉപഭോക്‌തൃ സംരക്ഷണ ബില്ലിലാണ് ഇക്കാര്യങ്ങൾ നിർദേശിച്ചിട്ടുള്ളത്. ബന്ധപ്പെട്ട ബില്ലിൽ ശരി വെയ്ക്കൽ, ശരി വെയ്ക്കുന്ന വ്യക്തി എന്നിവ കൃത്യമായി നിർവചിക്കപ്പെട്ടിട്ടുണ്ട്.

NO COMMENTS

LEAVE A REPLY