കെ. കരുണാകരനെ പുറത്താക്കാൻ നരസിംഹറാവു ചാരക്കേസ് ആയുധമാക്കി

മുഖ്യമന്ത്രിക്കസേരയിൽ നിന്നു കരുണാകരനെ പുറത്താക്കാൻ റാവു ചാരക്കേസ് ഉപയോഗിച്ചെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞു. ചാരക്കേസിൽ അപകടം പറ്റിയതു കെ.കരുണാകരനു മാത്രമാണെന്നും കരുണാകരന്റെ മകൻ കൂടിയായ മുരളീധരൻ പറഞ്ഞു.
രാജൻ ചെറുക്കാട് എഴുതിയ ‘അട്ടിമറിക്കപ്പെട്ട ചാരക്കേസ്’ എന്ന പുസ്തകം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര മന്ത്രിസഭയിൽ ഇരുന്ന നരസിംഹറാവുവിനെ വിമർശിച്ച കരുണാകരനോടു 1996ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ റാവു പകരം വീട്ടി.

നിയമസഭ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ജയിച്ചപ്പോൾ ലോക്സഭയിൽ കരുണാകരൻ തോറ്റു. ചാരക്കേസിൽ പ്രതികളായവരും അന്വേഷിച്ചവരും നല്ല രീതിയിൽ അവരുടെ സർവീസ് കാലാവധി പൂർത്തിയാക്കി വിശ്രമം ജീവിതം നയിക്കുകയാണ്. എന്നാൽ അദ്ദേഹത്തിനു നഷ്ടപ്പെട്ടതൊന്നും തിരിച്ചു കിട്ടിയില്ല.

രാജ്യത്തിനു വേണ്ടി പ്രവർത്തിച്ച രാഷ്ട്രീയക്കാരൻ രാജ്യ ദ്രോഹത്തിന്റെ പേരിൽ ഇങ്ങനെ ഇറങ്ങി പോകേണ്ടി വരുന്ന അനുഭവം മറ്റാർക്കും ഉണ്ടാകരുതെന്നും മുരളി പറഞ്ഞു. ചരിത്രകാരൻ എം.ജി.എസ്. നാരായണൻ പുസ്തകം പ്രകാശനം ചെയ്തു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE