പണം നല്‍കാത്തതിന്റെ പേരില്‍ ഓണ്‍ലൈന്‍ പ്രൊമോഷന്‍ ഗ്രൂപ്പ് ‘പോപ്കോണിനെ തകര്‍ക്കുന്നു’- അനീഷ് ഉപാസന

aneesh-upasana

ആവശ്യപ്പെട്ട പണം നല്‍കാത്തതിനാല്‍ ഒാണ്‍ലൈന്‍ പ്രൊമോഷന്‍ ഗ്രൂപ്പ് വെള്ളിയാഴ്ച റിലീസ് ചെയ്ത് തന്റെ ഏറ്റവും പുതിയ ചിത്രം പോപ്കോണിനെതിരെ തിരിഞ്ഞിരിക്കുകയാണെന്ന് സംവിധായകന്‍ അനീഷ് ഉപാസന. ഓണ്‍ലൂക്കേഴ്സ് മീഡിയയ്ക്കെതിരെയാണ് അനീഷ് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. ചിത്രത്തെ കുറിച്ച് മോശം റിവ്യൂ ആണ് ഇവരുടെ വൈബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.

2200 രൂപയോളമാണ് സിനിമയുടെ ചിത്രീകരണ വേളയില്‍ സംഘം ആവശ്യപ്പെട്ടത്. എന്നാല്‍ അത്രയും കൊടുക്കാനില്ലെന്ന് പറഞ്ഞ് അവരെ മടക്കുകയും ചെയ്തു. ഇത്തരത്തില്‍ നൂറുകണക്കിന് ഗ്രൂപ്പുകളുണ്ട് കേരളത്തില്‍ ഇപ്പോള്‍. അവരുടെ ലോഗോ ടൈറ്റിലില്‍ പ്രദര്‍ശിപ്പിക്കണം എന്നതാണ് ഇവരുടെ ഒരാവശ്യം. കുറേയധികം പേരുകള്‍ക്കിടയില്‍ ഒരു പേര് എങ്ങാനും വിട്ട് പോയാല്‍ പിന്നെ അവര്‍ പണി തരും. അങ്ങനെയാണ് തനിയ്ക്കിപ്പോള്‍ പണികിട്ടിയിരിക്കുന്നതെന്നും അനീഷ് ഉപാസന പറയുന്നു.

എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് ഓണ്‍ലുക്കേഴ്സ് മീഡിയ പ്രതികരിച്ചിരിക്കുന്നത്. തങ്ങള്‍ ആരെയും സമീപിച്ചിട്ടില്ലന്നും ഓണ്‍ലുക്കേഴ്സിന്റെ അണിയറയിലുള്ളവര്‍ പറയുന്നു. പൈസ ആരുടെ അക്കൗണ്ടില്‍ എപ്പോഴാണ് ഇട്ടതെന്നും വ്യക്തമാക്കണം എന്നാണ് ഇവരുടെ പ്രതികരണം.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE