എസ് ശാന്തമ്മ നിര്യാതയായി

കോഴിക്കോട് ഗവൺമെന്റ് പോളിടെക്‌നിക് കോളേജ് പ്രിൻസ്പ്പാളും, കേരള ഗസറ്റഡ് ഓഫീസേഴ്‌സ്‌ഫെഡറേഷൻ നേതാവുമായ എസ് ശാന്തമ്മ നിര്യാതയായി.

54 വയസ്സായിരുന്നു. ഇന്ന് രാവിലെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സി പി ഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം പന്ന്യൻ രവീന്ദ്രൻ ദേശീയ കൗൺസിൽ അംഗം സി ദിവാകരൻ എം.എൽ.എ, എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.ജി.ആർ.അനിൽ, കെ ജി ഒ എഫ് ജനറൽ സെക്രട്ടറി കെ.എസ് സജികുമാർ തുടങ്ങിയവർ വസതിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു.

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷൻ നേതാവെന്ന നിലയിൽ മാതൃകാപരമായ പ്രവർത്തനമായിരുന്നു ശാന്തമ്മയുടേതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. തന്റെ വിദ്യാർത്ഥികളോടും സഹപ്രവർത്തകരോടുമുള്ള വാൽസല്യപൂർവ്വമായ പ്രവർത്തനത്താൽ പ്രിൻസിപ്പാൾ എന്ന സ്ഥാനത്തോട് നൂറു ശതമാനവും നീതി പുലർത്താൻ അവർക്ക് കഴിഞ്ഞുവെന്ന് കാനം അഭിപ്രായപ്പെട്ടു.

സംഘടനാ രംഗത്തും ഔദ്യോഗിക രംഗത്തും മായാത്ത വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞ വ്യക്തിയായിരുന്നു ശാന്തമ്മയെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. പൊതുപ്രവർത്തകർ മൂല്യബോധം കാത്തുസൂക്ഷിക്കണമെന്ന കാര്യത്തിൽ അവർ എന്നും ഉറച്ച നിലപാട് എടുത്തിരുന്നതായും പന്ന്യൻ അനുസ്മരിച്ചു.

സംസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് തിരുനന്തപുരം പോത്തൻകോടുള്ള വീട്ടുവളപ്പിൽ നടക്കും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews